കുമ്പള: (www.mediavisionnews.in) സി.എച്ച് സെന്ററിന്റെ, പ്രവാസികൾക്ക് സ്നേഹപൂർവ്വം പദ്ധതിയുടെ ഭാഗമായി കുമ്പള പഞ്ചായത്ത് പത്താം വാർഡ് മുളിയടുക്കം പെൽത്തടുക്കയിലെ സഹോദരിക്ക് മരുന്നുകൾ ലഭ്യമാക്കി. പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും സി.എച്ച് സെന്റർ സൗജന്യമായി മരുന്നുകൾ നൽകിവരുന്ന പദ്ധതിയുടെ ഭാഗമായാണ് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാൾഡ് മെഡിചെയിൻ മുഖേന കുമ്പളയിലെ ഫാത്തിമത്ത് ഷിഫാനയ്ക്കും ജീവൻ രക്ഷാമരുന്നുകൾ എത്തിച്ചു നൽകിയത്.
ദുബായിലുള്ള ഇബ്രാഹിമിന്റെ ഭാര്യയാണ് മൂന്ന് കുട്ടികളുടെ മാതാവായ ഫാത്തിമത്ത് ഷിഫാന. മംഗളൂരുവിലും കാസർകോട്ടും ലഭ്യമല്ലാത്ത മരുന്നുകൾ കോഴിക്കോടുനിന്നാണ് എത്തിച്ചത്. ലോക്ക് ഡൗൺ കാരണം കോഴിക്കോട് നിന്നുള്ള മരുന്നുകൾ എങ്ങനെ കിട്ടുമെന്നറിയാതെ ഏറെ വിഷമിച്ചിരിക്കുമ്പോഴാണ് ഷിഫാനയ്ക്ക് സി.എച്ച് സെന്റർ നേരിട്ട് സൗജന്യമായി വൈറ്റ്ഗാർഡ് മെഡിചെയിനിലൂടെ മരുന്നുകൾ എത്തിച്ചു നൽകിയത്.
മുസ്ലിം ലീഗ് ജില്ലാ കൗൺസിലർ മുഹമ്മദ് മുളിയടുക്കം വൈറ്റ് ഗാൾഡ് അംഗങ്ങളായ നിസാം ചത്രംപള്ളം, ഷംസുദ്ധീൻ വളവിൽ എന്നിവരിൽ നിന്നും മരുന്നുകൾ ഏറ്റുവാങ്ങി ഷിഫാനയ്ക്ക് നൽകി.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക