സംസ്ഥാനത്ത് 09 ഹോട്ട്സ്പോട്ടുകള്‍ കൂടി, കാസര്‍കോട് 03; കടുത്ത ആശങ്ക

0
228

തിരുവനന്തപുരം: (www.mediavisionnews.in)  സംസ്ഥാനത്ത് ഇന്ന് 9 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളാക്കി. കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ, ചെറുകുന്ന്, കാസര്‍ഗോഡ് ജില്ലയിലെ വോര്‍ക്കാടി, മീഞ്ച, മംഗല്‍പാടി, കോട്ടയം ജില്ലയിലെ പായിപ്പാട്, പാലക്കാട് ജില്ലയിലെ ചെറുപ്പുളശ്ശേരി, മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റി, ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ ആകെ 68 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

also read; വാര്‍ണറുടെ പല്ലുകള്‍ കൊഴിഞ്ഞോ..? സംശയിപ്പിച്ച് പുതിയ ടിക് ടോക്ക് വീഡിയോ

സംസ്ഥാനത്ത് ഇന്ന്  67 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 10 പേർക്ക് ഫലം നെഗറ്റീവായി. പാലക്കാട് 29, കണ്ണൂർ 8, കോട്ടയം 6, മലപ്പുറം, എറണാകുളം 5 വീതം, തൃശൂർ, കൊല്ലം 4 വീതം, കാസർകോട്, ആലപ്പുഴ 3 വീതം എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകൾ. പുതുതായി 9 ഹോട്സ്പോട്ടുകൾ. സംസ്ഥാനത്ത്‌ ഇതുവരെ 6 പേർ മരിച്ചു. ക്വാറന്റീനിലുള്ളവർ ഒരു ലക്ഷം കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here