ഒരു അക്കൗണ്ട് വ്യത്യസ്ത ഫോണുകളിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സ് ആപ്പ്. നിലവില്‍ ഒരു വാട്‌സാപ്പ് അക്കൗണ്ട് ഒരു ഡിവൈസിലോ, വാട്സാപ്പ് വെബിലോ മാത്രമേ ഉപയോഗിക്കാനാകൂ. കൂടുതൽ ഡിവൈസുകളില്‍ ഉപയോഗിക്കാനുള്ള സൗകര്യം ഉടനെ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച് ഔദ്യോഗികമായ റിപ്പോർട്ടുകളൊന്നും വാട്സാപ്പിന്റെ ഭാഗത്തു നിന്ന് വന്നിട്ടില്ല. ഉടൻ ഉണ്ടാകുമെന്നാണ് വിവിധ ടേക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.