വെട്ടിയ മുടി വീട്ടിലേക്ക്, കടയിൽ വരുന്നവർ ടവൽ കരുതണം: നിബന്ധനയുമായി സംഘടന

0
179

കൊല്ലം∙ ബാർബർ ഷോപ്പിലെത്തുന്നവർ തലമുടി വെട്ടിച്ച ശേഷം മുടി മാലിന്യങ്ങൾ വീട്ടിൽ കൊണ്ടു പോയി സംസ്കരിക്കണമെന്ന നിബന്ധനയുമായി ബാർബർ ബ്യൂട്ടീഷ്യൻ സംഘടന. ഇതു കൂടാതെ തലമുടി വെട്ടൽ, ഷേവിങ് ജോലിക്കു വരുന്നവർ വൃത്തിയുള്ള തുണി, ടവൽ തുടങ്ങിയവ കൊണ്ടു വരണം. നിർബന്ധമായും മാസ്ക് ധരിക്കണം, പനി, ചുമ, ജലദോഷം തുടങ്ങിയ അസുഖങ്ങൾ ഉള്ളവർക്കു സേവനം ലഭിക്കില്ല.

സേവനത്തിനായി വരുന്നവർ വ്യക്തി ശുചിത്വം പാലിക്കണം. അപരിചിതർക്കു സേവനം ലഭിക്കില്ല. ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ചൊവ്വാഴ്ചകളിൽ ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കുമെന്നും കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് കുരീപ്പുഴ മോഹനനും സെക്രട്ടറി പ്രദീപ് തേവലക്കരയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here