വീട്ടില്‍ വന്ന് അപമര്യാദയില്‍ പെരുമാറിയ പൊലീസിനെതിരെ ക്വാറന്റൈനില്‍ കഴിയുന്ന യുവാവ് എസ്.പിക്ക് പരാതി നല്‍കി

0
193

കാസര്‍കോട്: ബംഗളൂരുവില്‍ നിന്ന് നിയമാനുസൃതം നാട്ടിലെത്തി മൂന്ന് ദിവസം ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ കഴിയുകയും പിന്നീട് അധികൃതരുടെ നിര്‍ദ്ദേശപ്രകാരം ഹോം ക്വാറന്റൈനില്‍ പ്രവേശിക്കുകയും ചെയ്ത യുവ എഞ്ചിനീയറുടെ വീട്ടിലെത്തിയ പൊലീസ് അപമര്യാദപരമായി വീട്ടുകാരോട് പെരുമാറിയതായി പരാതി. ചെമനാട് വെസ്റ്റ് ഹില്‍ ഹൗസിലെ സിദ്ദീഖ് അഹമദ് തന്‍സീഹ് ബി.എച്ച് ആണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.

ഇന്നലെ രാവിലെ മേല്‍പറമ്പ് പൊലീസ് സ്റ്റേഷനില്‍ നിന്ന് വീട്ടില്‍ വന്ന പൊലീസ് ഉദ്യോഗസ്ഥരാണ് മോശമായി പെരുമാരിയതെന്ന് പരാതിയില്‍ പറയുന്നു. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് വേണ്ട ഉപദേശങ്ങള്‍ നല്‍കാന്‍ പൊലീസുകാരടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ തന്റെ വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ മാതാവിനോട് മാന്യമല്ലാത്ത രീതിയില്‍ പെരുമാറുകയും വീട്ടുകാര്‍ക്ക് വലിയ മനോവിഷമം ഉണ്ടാക്കുകയും ചെയ്തതായും ക്വാറന്റൈനില്‍ കഴിയുന്നവരോടും കുടുംബാംഗങ്ങളോടും കുറ്റവാളികളോടെന്നത് പോലെയാണ് പൊലീസ് പെരുമാറുന്നതെന്നും പരാതിയില്‍ പറയുന്നു.

വീടുകളില്‍ വന്ന് വീട്ടുകാരോട് അപമര്യാദപരമായി പെരുമാറുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ആരെങ്കിലും ക്വാറന്റൈനിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെങ്കില്‍ എല്ലാവരേയും അതേ കണ്ണില്‍ കാണുന്നതും ശരിയല്ല. വീട്ടില്‍ വന്ന് മോശമായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് തന്‍സീഹ് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here