ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷത്തിലേക്ക് അടുക്കുന്നു; 24 മണിക്കൂറില്‍ അമേരിക്കയില്‍ 1500 മരണങ്ങൾ

0
169

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 50 ലക്ഷത്തിലേക്ക് അടുക്കുന്നു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്ത് നിലവില്‍ 48,93,195 കോവിഡ് രോഗികളാണ് ഉള്ളത്. 3,22,861 പേരാണ് കോവിഡ് 19 ബാധിച്ച് മരിച്ചത്.

യുഎസിലെ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 15,27,723 രോഗികളാണ് യുഎസിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്തത് 1500 മരണങ്ങളാണ്. ഇതോടെ യുഎസിലെ മരണസംഖ്യ 91,872 ആയി ഉയര്‍ന്നു. 22,000ത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇവിടെ രോഗം സ്ഥിരീകരിച്ചത്.

രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് റഷ്യ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്തത് 8,926 പുതിയ കോവിഡ് 19 കേസുകളാണ് ഇതോടെ റഷ്യയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് 19 രോഗികളുടെ എണ്ണം 2,99,941 ആയി ഉയര്‍ന്നു. റഷ്യയിലെ മരണസംഖ്യ 2,837 ആണ്. ബ്രസീലില്‍ 2,71,885 ഉം യുകെയില്‍ 2,50,138 ഉം കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇറ്റലി – 2,26,699, ഫ്രാന്‍സ് – 1,80,933 ജര്‍മനി, 1,77,778 തുര്‍ക്കി-1,51,615, ഇറാന്‍ 1,24,603, ഇന്ത്യ- 1,06,475 എന്നിങ്ങനെയാണ് മറ്റുരാജ്യങ്ങളില്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പാകിസ്താനില്‍ ഒരാഴ്ചയ്ക്കിടയില്‍ 19 ശതമാനം രോഗികളാണ് കൂടിയത്. ഇതുവരെയായി അവിടെ 42,125 പേര്‍ക്ക് രോഗം ബാധിക്കുകയും 903 പേര്‍ മരിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here