രാജ്യത്ത് കോവിഡ് ബാധിതര്‍ 59,662 ആയി. കോവിഡ് മരണം 1981ലെത്തി. മഹാരാഷ്ട്രയിലും ഗുജറാത്തിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.
കോവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗമ്പയുടെ അദ്ധ്യക്ഷതയിൽ എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെയും ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിമാരുടെയും യോഗം ഇന്ന് രാവിലെ പത്ത് മണിക്ക് വീഡിയോ കോൺഫറൻസ് വഴി ചേരും.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3320 പേർക്ക് രോഗം ബാധിക്കുകയും 95 പേർ മരിക്കുകയും ചെയ്തു. നിലവിൽ ചികിത്സയിലുള്ളത് 39,834 പേരാണ്. 17,846 പേർക്ക് രോഗം ഭേദമായി. രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിൽ കോവിഡ് പ്രതിരോധത്തിനായി പ്രത്യേക ആരോഗ്യ സംഘത്തെ നിയോഗിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവർ സംസ്ഥാനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കും.
കോവിഡിനുള്ള സമ്പൂർണ തദ്ദേശിയ വാക്സിൻ വികസിപ്പിക്കൽ പരീക്ഷണത്തിന് ഐ.സി.എം.ആറും ഭാരത് ബയോടെക് ഇന്‍റര്‍നാഷണൽ ലിമിറ്റഡും പങ്കാളികളാകും. കഴിഞ്ഞ 24 മണിക്കൂറിൽ 62 സി.ഐ.എസ്.എഫ് ജവാൻമാർക്കും 32 ബി.എസ്.എഫ് ജവാൻമാർക്കും കൂടി കോവിഡ് സ്ഥിരീകരിച്ചു.
മഹാരാഷ്ട്രയിൽ മരണ സഖ്യ 778 ആയി. കോവിഡ് കേസുകൾ 20,228 ആണ്. പുതിയ 1165 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 48 മരണങ്ങളാണ് സ്ഥിരീകരിച്ചത്.
മുംബൈയിൽ 12,864 കേസുകളും 489 മരണവും ഇതുവരെ റിപ്പോർട്ട് ചെയ്തു. ധാരാവിയിൽ 25 കേസും ഒരു മരണവും സ്ഥിരീകരിച്ചു. ഗുജറാത്തിൽ രോഗികളുടെ എണ്ണം 7797 കടന്നു. ഡൽഹിയിൽ രോഗം സ്ഥിരീകരിച്ചവര്‍ 6542 ഉം മരണസഖ്യ 68 കടന്നു. മധ്യപ്രദേശിൽ കോവിഡ് കേസുകൾ 3457 ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ പശ്ചിമ ബംഗാളിൽ 11 മരണവും 108 കോവിഡ് കേസുകളും സ്ഥിരീകരിച്ചു. നിലവില്‍ 1786 രോഗബാധിതരും 99 മരണവും സ്ഥിരീകരിച്ചു.
രാജസ്ഥാനിൽ 129, പഞ്ചാബിൽ 31, ചണ്ഡീഗണ്ഡിൽ 23, ജമ്മുകശ്മീരിൽ 13 എന്നിങ്ങനെയാണ് പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചത്.
ഒഡീഷയിൽ കോവിഡ് ബാധിതരുടെ എണ്ണം 294 ആയി. നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്ത് കോവിഡ് സ്ഥിരീകരിച്ച ശേഷം വിവിധ ക്വാറൻ്റയിൻ സെൻററുകളിൽ കഴിയുന്ന അസുഖം മാറിയവരെ ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രൊട്ടോക്കോൾ പ്രകാരം നാടുകളിലേക്ക് വിടാൻ ഡപ്യൂട്ടി കമ്മീഷണർമാർക്ക് ഡൽഹി സർക്കാർ നിർദ്ദേശം നൽകി.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക