ദുബായ്: രാജ്യത്തെ കൊവിഡ് കേസുകളില്‍ ഉണ്ടാവുന്നത് വന്‍ വര്‍ധനവെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയം (MOHAP). ഇന്ന് നടത്തിയ 38,000 കൊവിഡ് ടെസ്റ്റുകളില്‍ 873 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ യു.എ.ഇയില്‍ ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 25,063 ആയി.
രാജ്യത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം കൂടി. ഇതോടെ ആകെ മരണസംഖ്യ 227 ആയി. അതേസമയം രോഗം ഭേതമാവുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. ഇന്ന് മാത്രം രോഗമുക്തമായത് 1,124 പേര്‍ക്കാണ്. ഇതോടെ മൊത്തം രോഗവിമുക്തരുടെ എണ്ണം 10,791 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
യു.എ.ഇയിലെ ഇന്നത്തെ കൊവിഡ് നില
പുതിയ രോഗികള്‍ക്ക് ആവശ്യമായ പരിചരണങ്ങള്‍ ആശുപത്രികളില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി