മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ മൻമോഹൻ സിങ് ആശുപത്രി വിട്ടു. നെഞ്ചുവേദനയെ തുടർന്ന് ഡൽഹി എംയിസിൽ അഡ്മിറ്റായിരുന്ന മൻമോഹൻ സിങ്ങിനെ ഇന്ന് ഉച്ച തിരിഞ്ഞാണ് ഡിസ്ചാർജ് ചെയ്തതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ച്ച രാത്രി എട്ടേ മുക്കാലിനായിരുന്നു സിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ആശുപത്രി വിടും മുൻപ് കോവിഡ് ടെസ്റ്റ് പൂർത്തിയാക്കിയ അദ്ദേഹത്തിന്റെ ഫലങ്ങളും നെഗറ്റീവായി.
നിലവിൽ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമായ മൻമോഹൻ സിങ്, 1990ലും 2009ലുമായി രണ്ടു തവണ ബെെപാസ് സർജറിക്ക് വിധേയനായിട്ടുണ്ടായിരുന്നു. പാർലമെന്റ് ചേരുന്നതിനിടെ അസുഖബാധിതനായ സിങ്ങിനോട് ഡോക്ടർമാർ ബെഡ് റെസ്റ്റ് നിർദേശിക്കുകയായിരുന്നു.