പെരുന്നാൾ നമസ്കാരത്തിന് നിയന്ത്രണങ്ങളോടെ അനുമതി നൽകണമെന്ന് ജിഫ്രി മുത്തുകോയ തങ്ങള്‍

0
392

പെരുന്നാൾ നമസ്കാരത്തിന് നിയന്ത്രണങ്ങളോടെ അനുമതി നൽകണമെന്ന് സമസ്ത ഇ.കെ വിഭാഗം. ഒരു നാടിൻ്റെ പല സ്ഥലങ്ങളിലായി നമസ്കരിക്കാൻ അനുമതി നൽകിയാൽ കൂടുതൽ ആളുകൾ പങ്കെടുക്കില്ല, കല്യാണത്തിന് 50 പേർ കൂടുന്നതിനേക്കാൾ ബുദ്ധിമുട്ട് അതുണ്ടാക്കില്ലെന്നും സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു. വൈറസ് വ്യാപനം കുറവുള്ള ഗ്രാമപ്രദേശങ്ങളിൽ പള്ളികൾ തുറക്കാൻ അനുമതി നൽകണം, ഒരു നാട്ടിൽ ഒന്നോ രണ്ടോ മൂന്നോ ജുമുഅ നമസ്കാരത്തിനും അവസരം നൽകണം, ഉപാധികളോടെയുള്ള അനുമതി മതപരമായ ചടങ്ങുകള്‍ക്ക് അനുവദിച്ച് തരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോവിഡ് കാലത്തെ പെരുന്നാള്‍ നിസ്‌കാരം ജിഫ്‌രി തങ്ങള്‍ക്ക് പറയാനുള്ളത്

കോവിഡ് കാലത്തെ പെരുന്നാളും ജുമുഅയുംസമസ്ത അദ്ധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് ഗവണ്‍മെന്‍റിനോടും ഒപ്പം വിശ്വാസികളോടും പറയാനുള്ളത്.

Posted by Suprabhaatham Daily on Wednesday, May 20, 2020

LEAVE A REPLY

Please enter your comment!
Please enter your name here