കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ ഈദുല്‍ ഫിത്തറിനോട് അനുബന്ധിച്ച പെരുന്നാള്‍ നമസ്‌കാരം വീട്ടില്‍ നിര്‍വഹിക്കണമെന്ന് ഔഖാഫ് മന്ത്രാലയം ആവശ്യപ്പെട്ടു. ലോകത്തിലുള്ള വിവിധ ഇസ്‌ലാമിക പണ്ഡിതന്മാരുമായി ഫോണില്‍ അഭിപ്രായം തേടിയാണ് ഔഖാഫ് ഈ തീരുമാനത്തിലെത്തിയത്.
ഖുതുബയില്ലാതെ രണ്ട് റക്അത്ത് സാധാരണപോലെ നമസ്‌കരിക്കാനാണ് നിര്‍ദേശം. ഒറ്റക്കോ കുടുംബാംഗങ്ങളുമായി ചേര്‍ന്നോ നമസ്‌കരിക്കാം. നേരത്തെ സൗദി ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് അബ്ദുല്‍ അസീസ് അല്‍ ഷെയ്ഖും വിശ്വാസികളോട് വീട്ടിലിരുന്നുള്ള പെരുന്നാള്‍ നമസ്‌കാരം നിര്‍ദ്ദേശിച്ചിരുന്നു.
സൂര്യോദയത്തിന് പതിനഞ്ചോ മുപ്പതോ മിനുട്ടുകള്‍ക്ക് ശേഷം മുതല്‍ ളുഹര്‍ നമസ്‌കാരത്തിനുള്ള സമയം ആരംഭിക്കുന്നത് വരെയാണ് പെരുന്നാള്‍ നമസ്‌കാരത്തിനുള്ള സമയം.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക