പെരുന്നാള്‍ ഞായറാഴ്ചയെങ്കില്‍ ലോക്ഡൗണില്‍ ഇളവുണ്ടാകുമെന്ന് മുഖ്യമന്ത്രി

0
222

തിരുവനന്തപുരം (www.mediavisionnews.in):  ചെറിയ പെരുന്നാള്‍ ഞായറാഴ്ചയെങ്കില്‍ സമ്പൂര്‍ണ ലോക്ഡൗണില്‍ ഇളവുണ്ടാകുമെന്ന് മുഖ്യമന്ത്രി. പെരുന്നാള്‍ തലേന്ന് രാത്രി ഒമ്പത് മണിവരെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പതിവ് രീതിയിലുള്ള ആഘോഷത്തിന്റെ സാഹചര്യം ലോകത്ത് എവിടെയുമില്ല, പള്ളികളില്‍ പെരുന്നാള്‍ നമസ്കരിക്കുകയെന്നത് വലിയ പുണ്യമായാണ് കാണുന്നത്, ഇത്തവണ പെരുന്നാള്‍ നമസ്കാരം വീടുകളിലാണ് എല്ലാവരും നിര്‍വഹിക്കുന്നത്, പെരുന്നാള്‍ ദിനത്തില്‍ വിഭവം ഒരുക്കാന്‍ മാസപ്പിറവി കണ്ടശേഷം സാധനങ്ങള്‍ വാങ്ങുന്ന പതിവുണ്ട്, ഇത് കണക്കിലെടുത്താണ് പെരുന്നാള്‍ തലേന്ന് കടകള്‍ തുറക്കാന്‍ അനുമതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളാണ് തുറക്കുക.

സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 2 പേര്‍ക്ക് നെഗറ്റീവ് ആയി. കണ്ണൂര്‍ – 12, കാസര്‍കോട് – 7, കോഴിക്കോട്, പാലക്കാട് -5, തൃശൂര്‍-4, മലപ്പുറം – 4, കോട്ടയം 2, കൊല്ലം, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളില്‍നിന്ന് ഓരോരുത്തര്‍ക്കും രോഗബാധ ഉണ്ടായി. സംസ്ഥാനത്ത് ഇത്രയേറെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമായാണ്. മാര്‍ച്ച് 27-നാണ് ഇതിനു മുമ്പ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 39 പേര്‍ക്കാണ് അന്ന് കോവിഡ് സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here