കോഴിക്കോട്: കോവിഡ് രോഗം പിടിപെടാതിരിക്കാൻ ആവിപിടിക്കുകയും ചുക്കുകാപ്പി കുടിക്കുകയും ചെയ്താൽ മതിയെന്ന് കോഴിക്കോട് ജില്ല കലക്ടർ എസ്. സാംബശിവ റാവുവിെൻറ പേരിൽ വാട്സ് ആപ്പിലൂടെ വ്യാജ ശബ്ദസന്ദേശം. കലക്ടറുെട ശബ്ദത്തിനോട് സാമ്യമുള്ള ശബ്ദത്തിലാണ് ഒരാൾ കോവിഡിനെക്കുറിച്ച് അശാസ്ത്രീയമായ കാര്യങ്ങൾ പറയുന്നത്.
തമിഴ് ചുവയുള്ള മലയാളത്തിലാണ് സംസാരം. ഏതോ ഗ്രൂപ്പിൽ വന്ന ശബ്ദസന്ദേശം ‘കോഴിക്കോട് ജില്ല കലക്ടർ നൽകുന്ന കൊറോണ പ്രതിരോധ മാർഗങ്ങൾ’ എന്ന പേരിൽ പിന്നീട് പ്രചരിപ്പിക്കുകയായിരുന്നെന്നാണ് സൂചന.
സംഭവം ശ്രദ്ധയിൽപെട്ടയുടൻ, ഈ ശബ്ദസന്ദേശത്തിെൻറ ഉറവിടം കണ്ടെത്താനും തുടർനടപടിയെടുക്കാനും സിറ്റി െപാലീസ് മേധാവിയോടും സൈബർ െസല്ലിനോടും കലക്ടർ ആവശ്യപ്പെട്ടു. പൊതുജനാരോഗ്യത്തിനും സുരക്ഷക്കും കനത്ത വെല്ലുവിളിയായതിനാൽ കർശന നടപടിയുണ്ടാകുമെന്ന് കലക്ടർ പറഞ്ഞു. ആറര മിനിറ്റുള്ള ശബ്ദസന്ദേശം പ്രിയ മക്കളെ എന്നുപറഞ്ഞ് തമിഴിലാണ് തുടങ്ങുന്നത്. നമ്മൾക്ക് പ്രതിരോധശേഷി കൂടുതലാണെന്നും വിേദശികൾ ദുർബലരാണെന്നും ഇയാൾ പറയുന്നു. കോവിഡ് ലക്ഷണമുള്ളവരും ഇല്ലാത്തവരും എല്ലാ ദിവസവും ആവി പിടിക്കുകയും ഉപ്പുവെള്ളംെകാണ്ട് തൊണ്ട കഴുകുകയും ചുക്കുകാപ്പി കുടിക്കുകയും ചെയ്യണമെന്ന് വ്യാജസന്ദേശത്തിൽ പറയുന്നു.
ഇേതാടെ െകാറോണയെ ‘അടിച്ചുതകർത്ത് ചമ്മന്തി’യാക്കാനാകുമെന്നും വിശദീകരിക്കുന്നു. തെൻറ ബന്ധുക്കളായ ആശുപത്രി ജീവനക്കാരുടെ അനുഭവമാണിെതന്നും ഇയാൾ തട്ടിവിടുന്നു. ഒരാഴ്ച തുടർച്ചയായി ഈ ‘ചികിത്സ’ നടത്തിയപ്പോൾ തെൻറ അർധസഹോദരിക്ക് കോവിഡ് ഭേദമായെന്നും വ്യാജസന്ദേശത്തിലുണ്ട്. കോവിഡ് ബാധിച്ചാൽ ആരും ആശുപത്രിയിൽ പോകേണ്ടതില്ലെന്നും പറയുന്നു. ശബ്ദസന്ദേശത്തിെൻറ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടങ്ങിയതായി സിറ്റി െപാലീസ് മേധാവി എ.വി. ജോർജ് പറഞ്ഞു.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക