ഗൾഫിൽ മലയാളികളെ വേട്ടയാടി കൊവിഡ്, രണ്ട് ദിവസത്തിനിടെ മരിച്ചത് 18 മലയാളികൾ, ആകെ മരിച്ചത് 119 പേർ

0
293

ദുബായ്: (www.mediavisionnews.in) ഗൾഫിൽ കൊവിഡിൻ്റെ പിടിയിൽ അകപ്പെട്ട് മരിക്കുന്ന മലയാളികളുടെ എണ്ണം അനുദിനം വർദ്ധിക്കുന്നു. കഴിഞ്ഞ 48 മണിക്കൂറിനിടെ 18 മലയാളികളാണ് മരിച്ചത്. ഇതോടെ ഗൾഫിൽ മരിച്ച മലയാളികളുടെ ആകെ എണ്ണം 119 ആയി. യു.എ.ഇയിലാണ് ഏറ്റവും കൂടുതൽ മലയാളികൾ മരിച്ചത്. ഇവിടെ മാത്രം 72 മലയാളികളാണ് മരിച്ചത്. മൂന്ന് മലയാളികളാണ് ഒടുവിൽ മരണത്തിന് കീഴടങ്ങിയത്. കൊല്ലം അർക്കന്നൂർ സ്വദേശി ഷിബു, തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശി ബിനിൽ, കാസർകോട് ബേക്കൽ സ്വദേശി ഇസ്ഹാഖ് എന്നിവരാണ് മരിച്ചത്. സൗദിയിലും കുവൈറ്റിലുമാണ് ഏറ്റവും കൂടുതൽ മലയാളികൾ കൊവിഡിനിരയായത്.

മരിക്കുന്നവരുടെ മൃതദേഹങ്ങൾ അവിടെ തന്നെ സംസ്കരിക്കുകയാണ്. മലയാളി സംഘടനകൾ ഇതിന് മുൻകൈയെടുക്കുന്നുണ്ടെങ്കിലും ഉറ്റവരും ഉടയവരും നാട്ടിൽ കണ്ണീരോടെ കഴിയുന്ന അവസ്ഥ.

ഓരോ ദിവസവും രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടിവരുന്നത് മറ്റുള്ളവരിൽ ഭീതിയുളവാക്കുകയാണ്. എല്ലാവരും മുൻകരുതൽ സ്വീകരിക്കുന്നുണ്ടെങ്കിലും തൊഴിൽ ക്യാമ്പുകളിൽ കഴിയുന്നവരുടെ അവസ്ഥ പരമദയനീയമാണ്.

ഗൾഫിൽ കൊവിഡ് ബാധിക്കുന്നവരിലധികവും പ്രവാസികളാണ്. മരിക്കുന്നവരിലധികവും പ്രവാസികൾ. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുള്ളവരും മരിക്കുന്നവരുടെ പട്ടികയിൽപ്പെരുകിക്കൊണ്ടിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here