ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കി, പരിശോധനകള്‍ നെഗറ്റിവ്; എന്നിട്ടും മൂവായിരത്തോളം തബ്‌ലീഗ് പ്രവര്‍ത്തകര്‍ ‘തടവില്‍’ തന്നെ

0
183

ന്യൂഡല്‍ഹി: കൊവിഡ് 19 ഫലങ്ങള്‍ നെഗറ്റീവായിട്ടും ക്വാറന്റൈന്‍ പിരിഡ് പൂര്‍ത്തീകരിച്ചിട്ടും മോചനമില്ലാതെ തബ്‌ലീഗ് പ്രവര്‍ത്തകര്‍. 3000 ഓളം തബ്ലീഗ് അംഗങ്ങളെ ഇപ്പോഴും വിവിധ ക്വാറന്റൈന്‍ സെന്ററുകളില്‍ തന്നെ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്തുകൊണ്ട് ഇവരെ തടഞ്ഞുവെച്ചിരിക്കുന്നു എന്നതിന് കൃത്യമായ വിശദീകരണം പോലും 28 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ഇവര്‍ക്ക് അധികൃതര്‍ നല്‍കിയിട്ടില്ല.

ക്വാറന്റൈന്‍ പൂര്‍ത്തികരിച്ച തബ്ലീഗ് അംഗങ്ങളുടെ കാര്യത്തില്‍ നിര്‍ദ്ദേശങ്ങളും പ്രോട്ടോക്കോളുകളും ആവശ്യപ്പെട്ട്, ഏപ്രില്‍ 17, മെയ് മൂന്ന് തീയതികളില്‍ ഡല്‍ഹി ആരോഗ്യവകുപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു.ക്വാറന്റൈനില്‍ ഉള്ള അംഗങ്ങളുടെ കൊവിഡ് ഫലങ്ങള്‍ നെഗറ്റീവ് ആണെന്നും 28 ദിവസത്തിലധികം ക്വാറന്റൈന്‍ പിരിഡ് കഴിഞ്ഞുവെന്നും കത്തിലൂടെ അറിയിക്കുകയും ചെയ്തിരുന്നു.എന്നാല്‍ ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here