കാസര്‍കോട് നിന്ന് മംഗലാപുരത്തേക്ക് അതിഥി തൊഴിലാളികളുടെ കൂട്ടപലായനം, തലപ്പാടി അതിര്‍ത്തിയില്‍ തടഞ്ഞു

0
148

കാസർകോട്: ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥി തൊഴിലാളികൾ കേരള അതിർത്തി കടക്കാനായി നടക്കുന്നു. കാസർകോടാണ് സംഭവം. തലപ്പാടി അതിർത്തി കടന്ന് മംഗലാപുരത്തേക്കാണ് 200 ഓളം അതിഥി തൊഴിലാളികൾ നടക്കുന്നത്. മംഗലാപുരത്ത് നിന്നും ട്രെയിൻ സർവീസുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടത്തം.

ഭൂരിഭാഗം പേരും മാസ്ക് ധരിച്ചിട്ടുണ്ട്. അകലം പാലിച്ച് വരിവരിയായാണ് നടപ്പ്. കാസർകോട് ജില്ലയുടെ വടക്കൻ മേഖലയിൽ താമസിച്ച് വന്ന ഉത്തർപ്രദേശ് സ്വദേശികളാണ് മടങ്ങുന്നത്. മംഗലാപുരത്ത് നിന്നും ഉത്തർപ്രദേശിലേക്ക് ട്രെയിൻ സർവീസുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്.

വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ നടന്ന് പ്രധാനപാതയിൽ ഒത്തുചേർന്നു. വീണ്ടും നടത്തം തുടരുകയായിരുന്നു. തലപ്പാടിയിൽ വച്ച് ഇവരെ പൊലീസ് തടഞ്ഞിരിക്കുകയാണ്. പാസിനെ കുറിച്ചോ മറ്റ് കാര്യങ്ങളെ കുറിച്ചോ ഇവർക്ക് അറിയില്ലെന്നാണ് ലഭിക്കുന്ന വിവരം. നാളെ മംഗലാപുരത്ത് നിന്നും ഉത്തർപ്രദേശിലേക്ക് ട്രെയിനുണ്ടെന്നാണ് ഇവർക്ക് ലഭിച്ച വിവരം. കേരളത്തിൽ യാത്ര പുറപ്പെടുന്ന ജില്ലയിലെ കളക്ടറുടെ അനുമതിയില്ലാതെ വരുന്നവർക്ക് കർണ്ണാടകത്തിലേക്ക് പ്രവേശനം ലഭിക്കില്ല.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here