കഞ്ചാവ് കോവിഡിനെ പ്രതിരോധിക്കുമോ; ​ഗവേഷകർ സാദ്ധ്യതകൾ പരിശോധിക്കുന്നു

0
213

കോവിഡ് 19 മഹാമാരി ലോകത്ത് പടർന്ന് പിടിക്കുകയാണ്. സർക്കാരുകളുടെ പ്രവർത്തനം കൊണ്ടൊന്നും രോ​ഗവ്യാപനം തടയാൻ കഴിയുന്നില്ല. മഹാമാരിക്ക് പരിഹാരം കാണാനുള്ള തീവ്രശ്രമത്തിലാണ് ​ഗവേഷകർ. ഇപ്രകാരം ലോകത്തിന്റെ വിവിധ ഭാഘങ്ങളിൽ നിരവധി ക്ലിനിക്കൽ പരീക്ഷണങ്ങൾ നടന്നു വരികയാണ്.

ഈ സാഹചര്യത്തിൽ കഞ്ചാവിന് കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കഴിയുമോ എന്നതിനെ കുറിച്ചും ​ഗവേഷകർ പരിശോധിക്കുന്നു. ആൽബർട്ടയിലെ ലെത്ബ്രിഡ്ജ് സർവകലാശാലാ ഗവേഷകർ 400 ഇനം കഞ്ചാവുകളിലാണ് പരീക്ഷണം നടത്തിയത്. പ്രധാനമായും 12 ഇനങ്ങളിൽ കേന്ദ്രീകരിച്ചാണ് ഇവരുടെ പഠനം.

നോവൽ കൊറോണ വൈറസ് കോശങ്ങളെ ആക്രമിക്കാൻ ഉപയോഗിക്കുന്ന റിസപ്റ്ററുകളുമായി, കഞ്ചാവിലടങ്ങിയ പ്രധാന നോൺസൈക്കോ ആക്ടീവ് ഘടകമായ സിബിഡി കൂടുതലടങ്ങിയ സത്ത് പ്രതികരിക്കുന്നതങ്ങനെയെന്നു പഠിച്ചു.

അവരുടെ അഭിപ്രായത്തിൽ, വൈറസ്, കോശങ്ങളെ ബാധിക്കുകയും 70 ശതമാനത്തിലധികമായി മാറുകയും ചെയ്യുന്ന റിസപ്റ്ററുകളുടെ എണ്ണം ഈ സത്ത് കുറച്ചതായും രേഖപ്പെടുത്തി. എന്നാൽ ആളുകൾ പുറത്തേക്കിറങ്ങണമെന്നും കഞ്ചാവ് ഉൽ‌പന്നങ്ങൾ ഉപയോഗിക്കണമെന്നും ഇതിനർത്ഥമില്ലെന്നും അവർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here