ഓൺലൈൻ ക്ലാസ്സുകൾക്കായുള്ള ഗ്രൂപ്പിൽ അശ്ലീല സന്ദേശങ്ങളയച്ച് വിദ്യാർത്ഥികൾ

0
173

ലഖ്‌നൗ: ഓണ്‍ലൈന്‍ ക്ലാസിനിടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്യുകയും അധ്യാപികയ്‌ക്കെതിരേ അശ്ലീല കമന്റുകളിടുകയും ചെയ്ത വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ അസംഘട്ടിലെ ഒരു പ്രമുഖ സ്‌കൂളിലെ രണ്ട് പത്താം ക്ലാസ് വിദ്യാര്‍ഥികളെയാണ് പോലീസ് പിടികൂടിയത്. സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെയും അധ്യാപികയുടെയും പരാതിയിലാണ് പോലീസ് നടപടി. 

സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി തയ്യാറാക്കിയ വാട്‌സാപ്പ് ഗ്രൂപ്പിലാണ് പത്താം ക്ലാസ് വിദ്യാര്‍ഥികളും ഉണ്ടായിരുന്നത്. 12-ാം ക്ലാസിലെ രണ്ട് പെണ്‍കുട്ടികളുടെ പേര് പറഞ്ഞാണ് ഇവര്‍ അധ്യാപികയ്ക്ക് സന്ദേശം അയച്ചത്. തുടര്‍ന്ന് അധ്യാപിക ഇവരെ ഗ്രൂപ്പില്‍ ചേര്‍ക്കുകയും ചെയ്തു. എന്നാല്‍ ഗ്രൂപ്പില്‍ ഇംഗ്ലീഷ് ക്ലാസുകള്‍ ആരംഭിച്ചതോടെ വിദ്യാര്‍ഥികളിലൊരാള്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചു. തൊട്ടുപിന്നാലെ അശ്ലീല വീഡിയോകളും. ഉടന്‍തന്നെ ഗ്രൂപ്പ് ഒഴിവാക്കി അധ്യാപിക പ്രിന്‍സിപ്പലിനെ വിവരം അറിയിക്കുകയായിരുന്നു. 

പന്ത്രണ്ടാം ക്ലാസിലെ പെണ്‍കുട്ടികളാണ് അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തതെന്നായിരുന്നു സ്‌കൂള്‍ അധികൃതരുടെ ധാരണ. എന്നാല്‍ ഇവരുടെ മാതാപിതാക്കളെ ബന്ധപ്പെട്ടപ്പോള്‍ ഈ രണ്ട് കുട്ടികളും കുടുംബങ്ങളും രണ്ടാഴ്ചയിലേറെയായി സ്ഥലത്തില്ലെന്നും ഈ കുട്ടികള്‍ക്ക് മൊബൈല്‍ ഫോണില്ലെന്നും അധ്യാപികയ്ക്ക് സന്ദേശം അയച്ച നമ്പറുകള്‍ അവരുടേതല്ലെന്നും തെളിഞ്ഞു. ഇതോടെയാണ് സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയത്. 

മൊബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അതേ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ രണ്ട് പേരെ പോലീസ് പിടികൂടിയത്. സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളിലൊരാളാണ് ഇതുവരെ ഓണ്‍ലൈന്‍ ക്ലാസില്‍ ഹാജരാകാതിരുന്ന പെണ്‍കുട്ടികളുടെ പേരുകള്‍ പറഞ്ഞു തന്നതെന്നാണ് ഇവരുടെ മൊഴി. പിടിയിലായി വിദ്യാര്‍ഥികളെ കോടതിയില്‍ ഹാജരാക്കി ജുവനൈല്‍ ഹോമിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here