എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് മുന്നോടിയായി യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ സ്കൂൾ ക്ലാസ് മുറികളും പരിസരവും ശുചീകരിച്ചു

0
192

കുമ്പള: (www.mediavisionnews.in) കൊവിഡ് പശ്ചാതലത്തിൽ മാറ്റി വെച്ച എസ്.എസ്.എസ്.എൽ.സി പരീക്ഷകൾ ചൊവ്വാഴ്ച്ച മുതൽ തുടങ്ങാനിരിക്കെ അതിനു മുന്നോടിയായി കൊടിയമ്മ ഗവ.ഹൈസ്കൂളിന്റ അടഞ്ഞുകിടക്കുകയായിരുന്ന ക്ലാസ് മുറികളും വരാന്തയും സ്കൂൾ പരിസരവും മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരിച്ചു.

മുസ്ലിം യൂത്ത് ലീഗ് കൊടിയമ്മ ശാഖാ പ്രസിഡന്റ് സിദ്ധിഖ് ഊജാർ, ജന: സെക്രട്ടറി നൗഫൽ കൊടിയമ്മ, മുസ്ലിം യൂത്ത് ലീഗ് ഊജാർ വാർഡ് പ്രസിഡന്റ് നിസാം ചത്രം പള്ളം, യൂസഫ് കൊടിയമ്മ, ഫൈസൽ പൊന്നക്കുണ്ട്, റഷീദ് സാല, സമീർ ചത്രം പള്ളം, റഫീഖ് ചോനമ്പാടി, ജുനൈദ്, ഷാഹിദ് തുടങ്ങിയവർ നേതൃത്വം നൽകി. ശുചീകരണം നടത്തിയ യൂത്ത് ലീഗ് പ്രവർത്തകരെ പി.ടി.എ പ്രസിഡന്റ് അഷ്റഫ് കൊടിയമ്മ അഭിനന്ദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here