തിരുവനന്തപുരം: മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ടൊവിനോ തോമസ് നായകനാകുന്ന മിന്നല്‍ മുരളിയുടെ സെറ്റ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തു. കാലടി മണപ്പുറത്ത് കെട്ടിയ ക്രിസ്ത്യന്‍ പളളിയുടെ സിനിമാ സെറ്റാണ് ബജ്റംഗ്ദള്‍ ഭാഗികമായി പൊളിച്ച് നീക്കിയത്. ക്ഷേത്രത്തിനു മുന്നില്‍ പള്ളിയുടെ സെറ്റ് ഇട്ടതാണ് കാരണം. എഎച്ച്പി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ഹരി പാലോട് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.
കാര രതീഷിന്റെ നേതൃത്വത്തിലാണ് പൊളിച്ചത്. രതീഷ് കാലടി സനല്‍ കൊലപാതകത്തിലെ ഒന്നാം പ്രതിയും ഇപ്പോള്‍ എ.എച്ച്.പി ജില്ല ഭാരവാഹിയുമാണ്.
ലോക്ക് ഡൗണിന് മുന്‍പാണ് സെറ്റ് ഇട്ടിരുന്നത്. സെറ്റിട്ടെങ്കിലും ഷൂട്ടിംഗ് നടന്നിരുന്നില്ല.
ഹരി പാലോടിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കാലടി മണപ്പുറത്ത് മഹാദേവൻ്റെ മുന്നില്‍, ഇത്തരത്തിൽ ഒന്ന് കെട്ടിയപ്പോൾ ഞങ്ങള്‍ പറഞ്ഞതാണ്, പാടില്ല എന്ന്. പരാതികൾ നൽകിയിരുന്നു. യാചിച്ച് ശീലം ഇല്ല. ഞങ്ങള്‍ പൊളിച്ച് കളയാൻ തീരുമാനിച്ചു. സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം. സേവാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്റംഗദൾ പ്രവർത്തകർക്കും, മാതൃകയായി പ്രവർത്തകർക്ക് ഒപ്പം നേതൃത്വം നൽകിയ രാഷ്ട്രീയ ബജ്റംഗദൾ എറണാകുളം വിഭാഗ് പ്രസിഡൻ്റ് മലയാറ്റൂർ രതീഷിനും അഭിനന്ദനങ്ങൾ. മഹാദേവൻ അനുഗ്രഹിക്കട്ടെ.
ഹരി പാലോട്, ജനറൽ സെക്രട്ടറി,AHPകേരളം,94 00 86 00 04