സാമൂഹ്യ സുരക്ഷാ പെൻഷൻ കുടിശ്ശിക; യൂത്ത് ലീഗ് നേതാവിന്റെ നിവേദനത്തെ തുടർന്ന് നടപടിയായി

0
217

കുമ്പള  (www.mediavisionnews.in): കേരളത്തിൽ നിലവിലെ സാമൂഹിക സുരക്ഷാ പെൻഷൻ വിതരണത്തിലെ കുടിശ്ശിക കൊവിഡ് പശ്ചാതലത്തിൽ ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി സിദ്ധീഖ് ദണ്ഡഗോളി മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നൽകിയതിനെ തുടർന്ന് നടപടിയായി.പിന്നീട് ഇക്കാര്യം വാർത്തയാകുകയും ചെയ്തതിരുന്നു.

കുടിശ്ശികയുള്ള മുഴുവൻ പെൻഷനുകളും പുനർവിവാഹം ചെയ്തില്ലെന്ന സത്യ പ്രസ്താവന നൽകാത്തതിന്റെ കാരണത്താൽ തടഞ്ഞുവെച്ച വിധവാ പെൻഷനുകളും നൽകാനുമാണ് നടപടിയായത്. കഴിഞ്ഞ വർഷം സപ്തംബർ വരെയാണ് പെൻഷൻ വിതരണം ചെയ്തിരുന്നത്.

ആറു മാസത്തെ പെൻഷൻ വിതരണം ചെയ്യാൻ ബാക്കിയിരിക്കെ രണ്ടു മാസത്തെ പെൻഷൻ മാത്രമാണ് ഇപ്പോൾ വിതരണം ചെയ്യുന്നതെന്നും ഇപ്പോൾ നടക്കുന്ന പെൻഷൻ വിതരണത്തിൽ വിധവാ പെൻഷൻ ലഭിക്കാത്ത സ്ഥിതിയാണുള്ളതെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.കൃത്യ സമയത്ത് പെൻഷൻ ലഭിക്കാത്തതിനാൽ വിധവകാകളായ സ്ത്രീകൾ വലിയ പ്രയാസമാണ് നേരിടുന്നത്.

“പുനർ വിവാഹം നടന്നില്ല” എന്ന് സത്യവാങ്മൂലം സമർപ്പിച്ചില്ല എന്നതാണ് പെൻഷൻ ലഭിക്കാതിരിക്കാൻ കാരണമായി പറഞ്ഞിരുന്നത്. പലരും ഇത്തരത്തിലൊരു സത്യ പ്രസ്താവന നൽകണമെന്ന കാര്യമറിയുന്നത്പെൻഷൻ ലഭിക്കാതിരികുമ്പോഴാണ്.
സത്യവാങ്മൂലം കൊവിഡ് 19ന്റെ പ്രത്യേക സാഹചര്യത്തിൽ നൽകാത്ത ആളുകൾക്കും പെൻഷൻ വിതരണം ചെയ്യും എന്നാണ് സർക്കാർ അറിയിച്ചിരുന്നത്.

എന്നാൽ സർക്കാർ അറിയിപ്പിന് വിഭിന്നമായി പ്രയാസ മനുഭവിക്കുന്ന ഈ ഘട്ടത്തിൽ പോലും വിധവകളായ പല ആളുകളുടെയും പെൻഷൻ തടഞ്ഞു വെക്കുന്ന സമീപനമാണ് നിലവിലുള്ളത്. കൂടാതെ കൃത്യസമയത്ത് പുനർവിവാഹം നടന്നില്ലെന്ന് കാണിച്ച് സത്യവാങ്മൂലം നൽകിയ വിധവകൾക്കും പെൻഷൻ കിട്ടാത്ത സാഹചര്യമാണുള്ളത്.

കൊവിഡ് ഭീതിയിൽ ജനങ്ങൾ വലിയ പ്രയാസങ്ങൾ അനുഭവിക്കുന്ന ഈപ്രത്യേക സാഹചര്യത്തിൽ വിധവകളുടെ ഉൾപ്പെടെ എല്ലാ ആളുകളുടെയും പെൻഷൻ മുടങ്ങാതെ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്ന എല്ലാവരുടെയും ആറുമാസത്തെ കുടിശ്ശിക ഉൾപ്പെടെ എത്രയും വേഗം വിതരണം ചെയ്യുന്നതിനുള്ള നടപടി വേണമെന്നുമാണ് സിദ്ധീഖ് ദണ്ഡഗോളി മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നത്.

യൂത്ത് ലീഗ് നേതാവ് ഈ വിഷയം പ്രമുഖ യു.ഡി.എഫ് എം.എൽ.എമാരുടെയടക്കം ശ്രദ്ധയിൽ പെടുത്തുകയും അവർ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചതിനെ തുടർന്നു മാണ് കുടിശ്ശികയുള്ള പെൻഷൻ വിതരണം ചെയ്യാൻ നടപടിയായത്.

LEAVE A REPLY

Please enter your comment!
Please enter your name here