സംസ്ഥാനത്ത് ഇന്ന് മാസ്ക് ധരിക്കാത്തതിന് 954 കേസുകൾ

0
173

തിരുവനന്തപുരം(www.mediavisionnews.in)  സംസ്ഥാനത്ത് ഇന്ന് നാലുമണി വരെ മാത്രം മാസ്‌ക് ധരിക്കാത്തതിനാല്‍ 954 കേസ് റിപ്പോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുനിരത്തുകളില്‍ ഇന്നു മുതല്‍ മാസ്‌കുകള്‍ നിര്‍ബന്ധമാക്കിയിരുന്നു.

മാസ്‌കുകള്‍ ധരിക്കണമെന്ന നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ച് ബന്ധപ്പെട്ട കോടതിയില്‍ പെറ്റികേസ് ചാര്‍ജ്ജ് ചെയ്യാനായിരുന്നു തീരുമാനം.

200 രൂപയാണ് പിഴ. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ 5000 രൂപ പിഴ ഈടാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

വീടുകളില്‍ നിര്‍മ്മിച്ച തുണികൊണ്ടുളള മാസ്‌ക്, തോര്‍ത്ത്, കര്‍ച്ചീഫ് എന്നിവയും ഉപയോഗിക്കാവുന്നതാണ്.സംസ്ഥാനത്ത് ഇന്ന് പുതുതായി 2 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം ആയി. സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്കാണ് രോഗം ഭേദമായത്.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സംസ്ഥാനത്ത് ഇതുവരെ 497 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതില്‍ 111 പേര്‍ ചികിത്സയിലുണ്ട്. 20711 പേര്‍ നിരീക്ഷണത്തിലുണ്ട്. 20285 പേര്‍ വീടുകളിലും 426 പേര്‍ആശുപത്രിയിലും കഴിയുന്നു. ഇന്ന് 95 പേരെ ആശുപത്രിയിലാക്കി.

സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവരില്‍ പാലക്കാട് – 4 കൊല്ലം -3 , കണ്ണൂര്‍ – 2, കാസര്‍കോട് – 2, പത്തനംതിട്ട -1, മലപ്പുറം -1 , കോഴിക്കോട് -1 എന്നിങ്ങനെയാണ് എണ്ണം.

LEAVE A REPLY

Please enter your comment!
Please enter your name here