സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കോവിഡ്; 4 പേര്‍ കാസര്‍കോട്

0
165

തിരുവനന്തപുരം (www.mediavisionnews.in): വ്യാഴാഴ്ച സംസ്ഥാനത്ത് 12 പേർക്ക് കോവിഡ് ബാധിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കാസർകോട് 4, കണ്ണൂർ 4, മലപ്പുറം 2, തിരുവനന്തപുരം 1, കൊല്ലം 1 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ ഇന്നു രോഗം ബാധിച്ചവരുടെ കണക്ക്. 11 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. ഒരാൾ വിദേശത്തുനിന്നു വന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

കോവിഡ്-19 നെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥിയിലായവര്‍ ഉള്‍പ്പെടെ എട്ടുവിദേശികളുടെ ജീവന്‍ ഇതിനോടകം രക്ഷിക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അതേസമയം രാജ്യത്ത് ഇതിനോടകം 5,865 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 591 പുതിയ കേസുകളും 20 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 169 പേര്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്ടപ്പെട്ടത്. 478 പേര്‍ രോഗമുക്തി നേടി. 

LEAVE A REPLY

Please enter your comment!
Please enter your name here