സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി കോവിഡ്; 2 പേര്‍ കാസര്‍കോട്

0
180

തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് പത്തു പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നു പേര്‍ വിദേശത്തുനിന്നു വന്നവരാണ്. ഏഴു പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് വൈറസ് പടര്‍ന്നത്.

കണ്ണൂർ ഏഴ് പേർക്കും, കാസർകോട് രണ്ട് പേർക്കും, കോഴിക്കോട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 19 പേർക്ക് രോഗം ഭേദമായി.

കൊവിഡ് ചികിത്സയിലുള്ള 19 പേർക്ക് ഇന്ന് നെഗറ്റീവായി കാസർകോട് ഒൻപത്, പാലക്കാട് 4, തിരുവനന്തപുരം 3, ഇടുക്കി 2 ,തൃശ്ശൂർ ഒന്ന്.

ഇതുവരെ 371 പേർക്കാണ് സംസ്ഥാനത്ത് രോ​ഗം സ്ഥിരീകരിച്ചത്. 228 പേർ ഇപ്പോൾ ചികിത്സയിലുണ്ട്.ഇതുവരെ 14163 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.12718 എണ്ണം നെ​ഗറ്റീവായെന്ന് മുഖ്യമന്ത്രി.

LEAVE A REPLY

Please enter your comment!
Please enter your name here