ലോക്ക്ഡൗൺ ലംഘിച്ച് നിസ്കാരം; ഉസ്താദ് അടക്കം നാല് പേർ അറസ്റ്റിൽ

0
216

കണ്ണൂർ:(www.mediavisionnews.in)  കൊറോണ വൈറസ് പ്രതിരോധത്തിനായി രാജ്യം ലോക്ക്ഡൗണിൽ തുടരവെ പളളിയിൽ നിസ്കരിക്കാനെത്തിയ ഉസ്താദടക്കമുള്ള നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ന്യൂ മാഹിയിലാണ് സംഭവം. ഇവരെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.

സംസ്ഥാനത്ത് ഇന്നലെ റിപ്പോർട്ട് ചെയ്ത ആറ് കൊറോണ രോ​ഗബാധിതരും കണ്ണൂരിൽ നിന്നാണ്. ഇതോടെ കണ്ണൂരിൽ കർശന നിയന്ത്രണങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്.

അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുന്നത് അടക്കം കര്‍ശന നടപടികളിലേക്ക് പൊലീസ് നീങ്ങുകയാണ്. കണ്ണൂരിൽ മെയ് മൂന്ന് വരെ ഒരു ഇളവും ഇല്ല എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ജില്ലയിലെ എല്ലാ ഗ്രാമങ്ങളും ഇന്ന് മുതൽ അടക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുവദിക്കു.

LEAVE A REPLY

Please enter your comment!
Please enter your name here