ലോക്ഡൌണില്‍ ഭക്ഷണം കിട്ടാത്തതുമൂലം ഒരു കൂട്ടം യുവാക്കള്‍ ഉഗ്രവിഷമുള്ള രാജവെമ്പാലയെ കൊന്ന് പാകം ചെയ്തു കഴിച്ചതായി റിപ്പോര്‍ട്ട്. അരുണാചല്‍ പ്രദേശിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
വേട്ടക്കാരായ മൂന്ന് പേരടങ്ങുന്ന സംഘമാണ് പന്ത്രണ്ടടി നീളമുള്ള രാജവെമ്പാലയെ ഭക്ഷണമാക്കിയത്. പാമ്പിനെ തോളിലിട്ടുകൊണ്ട് നില്‍ക്കുന്ന ഒരു ചിത്രവും വീഡിയോയും ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കാട്ടില്‍ നിന്നാണ് ഇതിനെ പിടികൂടിയതെന്നും ഇവര്‍ വീഡിയോയില്‍ പറയുന്നുണ്ട്. ഒരു വലിയ സദ്യക്ക് വേണ്ട ഒരുക്കങ്ങളുമായിട്ടാണ് യുവാക്കള്‍ രാജവെമ്പാലയെ പാകം ചെയ്യുന്നത്. വലിയ വാഴയിലകള്‍ വിരിച്ച് പാമ്പിന്റെ തൊലിയുരിച്ച് കഷണങ്ങളാക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം.
കോവിഡ് ലോക് ഡൌണ്‍ കാരണം അരി കിട്ടിയില്ലെന്നും അതുകൊണ്ട് ഭക്ഷണം തേടി കാട്ടിലേക്ക് പോയപ്പോഴാണ് പാമ്പിനെ കിട്ടിയതെന്നും ഒരാള്‍ വീഡിയോയില്‍ പറയുന്നുണ്ട്.ഇവർക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
സംരക്ഷിത ഉരഗജീവികളില്‍ പെട്ടതാണ് രാജവെമ്പാല. ഇതിനെ കൊല്ലുന്നത് ജാമ്യം ലഭിക്കാത്ത കുറ്റമാണ്.വംശനാശഭീഷണി നേരിടുന്ന ധാരാളം പാമ്പുകളുള്ള സ്ഥലമാണ് അരുണാചൽ പ്രദേശ്.വ