കൊൽക്കത്ത: റമദാൻ ആശംസനേർന്ന ഇന്ത്യൻ ക്രിക്കറ്റ് താരം മനോജ് തിവാരിക്ക് നേരെ വർഗീയ വാദികളുടെ സൈബർ ആക്രമണം. റമദാൻ ആശംസക്കൊപ്പം മുസ്ലിം വേഷത്തിലുള്ള ചിത്രവും മനോജ് തിവാരി ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.
താങ്കളെ സമൂഹമാധ്യമങ്ങളിൽ നിന്നും അൺഫോളോ ചെയ്യുകയാണെന്നും രാഷ്ട്രീയത്തിലിറങ്ങാനുള്ള മുന്നൊരുക്കത്തിൻെറ ഭാഗമായുള്ള നാടകമാണെന്നും ആരോപിച്ച് നിരവധി പേർ കമൻറ് ചെയ്തു. വംശീയ പരാമർശങ്ങളടങ്ങിയ നിരവധി കമൻറുകളും പോസ്റ്റിന് താഴെയുണ്ട്.
എന്നാൽ നിങ്ങളൊരു നല്ല മനുഷ്യനാണെങ്കിൽ എല്ലാ മതങ്ങളെയും ബഹുമാനിക്കുമെന്ന അടിക്കുറിപ്പോെട മനോജ് തിവാരി വിവിധ ആചാരങ്ങളുടെ വേഷങ്ങളിലുള്ള ചിത്രം പോസ്റ്റ് ചെയ്ത് ഇതിന് മറുപടി നൽകി.
ഇന്ത്യക്കായി 12 ഏകദിനങ്ങളിലും മൂന്ന് ട്വൻറി 20യിലും മനോജ് തിവാരി കളത്തിലിറങ്ങിയിട്ടുണ്ട്. ഐ.പി.എല്ലിൽ ഡൽഹി ഡെയർ ഡെവിൾസ്, കൊൽക്കത്ത നൈറ്റ് റേഡേഴ്സ്, പുനെ സൂപ്പർ ജയൻറ്സ്, കിംഗ്സ് ഇലവൻ പഞ്ചാബ് എന്നീ ഐ.പി.എൽ ടീമുകളുടെയും ജഴ്സിയണിഞ്ഞിട്ടുണ്ട്.