ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നതായി കണക്കുകള്‍. അവസാന 10 ദിവസത്തിനിടെ 1100ലേറെ പേര്‍ക്കാണ് വൈറസ് ബാധിച്ചത്.
ജനുവരി 29നാണ് രാജ്യത്ത് ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ഥിക്കായിരുന്നു ഇത്.
മാര്‍ച്ച് 10 വരെ കുറഞ്ഞ അളവില്‍ മാത്രമായിരുന്നു രോഗവ്യാപനം. മാര്‍ച്ച് 10ന് വെറും 50 കേസുകള്‍ മാത്രമായിരുന്നു രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നത്. മാര്‍ച്ച് 20ഓടെ ഇത് 196 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
മാര്‍ച്ച് 20ന് ശേഷം കോവിഡ് നിരക്കില്‍ വന്‍ വര്‍ധനവുണ്ടായതായാണ് കണക്കുകള്‍ കാണിക്കുന്നത്.
വെറും 10 ദിവസം കൊണ്ട് രോഗബാധിതരുടെ എണ്ണം 196ല്‍ നിന്ന് 1397 ആയി ഉയര്‍ന്നു. നിലവില്‍ 1637 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ മാത്രം 386 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
മരണസംഖ്യ 55 ആയി ഉയര്‍ന്നിരിക്കുകയാണ്. നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 1800 പേരെ കോവിഡ് സാധ്യത മുന്‍നിര്‍ത്തി വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ നിര്‍ത്തിയിരിക്കുകയാണ്.