മുംബൈ: (www.mediavisionnews.in) വൻകുടലിലെ അണുബാധയെ തുടർന്ന് പ്രമുഖ നടന് ഇര്ഫാന് ഖാൻ അന്തരിച്ചു. മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. ശനിയാഴ്ചയായിരുന്നു ഇദ്ദേഹത്തിന്റെ അമ്മ സഈദ ബീഗം മരിച്ചത്.
ഇന്നലെ രാവിലെയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2018ല്‍ ഇദ്ദേഹത്തിന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. വിദേശത്ത് നടത്തിയ ചികിത്സക്ക് ശേഷം അടുത്തിടെയാണ് അഭിനയരംഗത്ത് വീണ്ടും സജീവമായത്.
ശനിയാഴ്ച മാതാവ് സഈദ ബീഗം മരിച്ചിരുന്നുവെങ്കിലും. ലോക്ഡൗൺ കാരണം ജയ്പൂരിലെത്തി മാതാവിനെ അവസാനമായി കാണാൻ ഇദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഭാര്യ സുതപ സിക്ദറിനും മക്കൾക്കുമൊപ്പം ഇർഫാൻ മുംബൈയിലാണ് താമസിക്കുന്നത്.