തബ്‌ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിരായ വര്‍ഗീയ പ്രചരണം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

0
214

തിരുവനന്തപുരം (www.mediavisionnews.in): നിസാമുദീനിലെ തബ് ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടക്കുന്ന വര്‍ഗീയ പ്രചരണം അനുവദിച്ച് കൊടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേത്തിന്റെ പ്രതികരണം.ഇത്തരം ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

‘തബ് ലീഗ് ജമാ അത്ത് മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ ചില കൂട്ടര്‍ അസഹിഷ്ണുതയോടുള്ള പ്രചരണം നടത്തുന്നുണ്ട്. അവരോട് ഒരു കാര്യമേ പറയാനുള്ളൂ. വര്‍ഗീയ വിളവെടുപ്പ് നടത്താന്‍ ആരും ഇറങ്ങേണ്ട. കൊറോണ മതം നോക്കി ബാധിക്കുന്ന ഒന്നല്ല.’, മുഖ്യമന്ത്രി പറഞ്ഞു. മതസമ്മേളനത്തില്‍ പങ്കെടുത്ത 60 പേര്‍ നിരീക്ഷണത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കാസര്‍കോട് 12, എറണാകുളം 3, തിരുവനന്തപുരം, തൃശ്ശൂര്‍, കണ്ണൂര്‍, മലപ്പുറം 2, പാലക്കാട് 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍.തിരുവനന്തപുരത്തും കോഴിക്കോടും ഓരോ ആളുകള്‍ രോഗവിമുക്തരായി.

LEAVE A REPLY

Please enter your comment!
Please enter your name here