ജുവലറിയിലെത്തിയ മോഷ്‌ടാക്കൾ സ്വർണാഭരണം കൈകൊണ്ടുപോലും തൊട്ടില്ല, പൊലീസിനെപ്പോലും അമ്പരപ്പിച്ച് അടിച്ചുമാറ്റിയത് ഏഴായിരം രൂപ വിലമതിക്കുന്ന ഒരു സാധനം

0
217

പാട്യാല: (www.mediavisionnews.in) പഞ്ചാബിൽ ജുവലറിയിൽ നിന്നും എൽ.ഇ.ഡി ടിവി മോഷ്‌ടിച്ചതിന് ഒരു കൂട്ടം അജ്ഞാത സംഘത്തിനെതിരെ പാട്യാല പൊലീസ് കേസെടുത്തു. അതേ സമയം, പൊലീസിനെയും ജുവലറി ഉടമയും അമ്പരിപ്പിച്ച കാര്യമെന്തെന്നാൽ കടയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളിൽ മോഷ്ടാക്കൾ തൊട്ടിട്ടുപോലുമില്ലെന്നതാണ്.

ബുധനാഴ്ച പുലർച്ചെ പാട്യാലയിലെ ഗുമ്മൻ റോഡിലുള്ള പുരി മാർക്കറ്റിനടുത്തുള്ള ജുവലറിയിലാണ് സംഭവം. സമീപത്തെ കടയിലെ സി.സി.ടി.വി ക്യാമറയിൽ മോഷ്‌ടാക്കളുടെ ദൃശ്യം പതിഞ്ഞിട്ടുള്ളതായി ജുവലറിയുടമ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. 7,000 രൂപ വിലവരുന്ന ടി.വിയാണ് മോഷണം പോയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേ സമയം, ചൊവ്വാഴ്ച ലോക്ക്ഡൗണിനിടെ കൗലി ഗ്രാമത്തിലുള്ള ഒരു സംഘം ഗ്രാമത്തിലെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടയിൽ മോഷണം നടത്തിയിരുന്നു. പഞ്ചസാര, എണ്ണ, നെയ്യ് തുടങ്ങിയ വസ്തുക്കൾ മോഷ്ടിച്ച ഇവരിൽ ചിലരെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here