കോവിഡ് രോഗിയുടെ വിവരം ചോര്‍ന്നതായി വ്യാജ പ്രചരണം; കാസര്‍കോട്ട് ഒരാള്‍ക്കെതിരേ കേസെടുത്തു

0
169

തിരുവനന്തപുരം: കാസര്‍കോട് കോവിഡ് രോഗിയുടെ വിവരം ചോര്‍ന്നതായി വ്യാജപ്രചാരണം നടത്തിയ ആള്‍ക്കെതിരേ കേസെടുത്തു. കാസര്‍കോട് പള്ളിക്കര ഇമാദിനെതിരേയാണ് പോലീസ് കേസെടുത്തത്.  

കോവിഡ് രോഗത്തില്‍നിന്ന് മുക്തനാണെന്നും തന്നെയും തന്റെ കൂടെ ചികിത്സയിലുണ്ടായിരുന്ന പത്ത് പേരെയും വിവര ശേഖരണത്തിന് ഫോണിലൂടെ ബന്ധപ്പെട്ടു എന്ന് വ്യാജപ്രചരണം നടത്തുകയായിരുന്നു. വിവരം ചോര്‍ന്നതിനെതിരേ ഇയാള്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ കാസര്‍കോട് ജില്ലയില്‍ ഇമാദ് എന്ന പേരില്‍ ആരും ചികിത്സയിലുണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കാസര്‍കോട്ട് ചികിത്സയിലുണ്ടായിരുന്നവരുടെ വിവരങ്ങള്‍ ചോര്‍ന്നു എന്ന് വ്യക്തമാക്കി പ്രതിഷേധത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്നത് ഇയാളായിരുന്നു. കൂടാതെ കോവിഡ് കേസുകള്‍ പോസിറ്റീവ് ആകുന്നതും സര്‍ക്കാരിന്റെ മായാജാലമാണെന്നും വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ച കണ്ണൂര്‍ ചെറുവാഞ്ചേരി സ്വദേശിയായ അജ്‌നാസ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here