ന്യൂഡൽഹി: (www.mediavisionnews.in) കോവിഡ് ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം 1,19,692 ആയി. 19,24,679 പേർ രോഗബാധിതരാണ്. 51,764 പേരാണ് ഗുരുതര നിലയിലുള്ളത്. 4,45,005 പേർ രോഗമുക്തരായി.
ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 10,000 കടന്നു. ഒടുവിലെ കണക്കുകൾ പ്രകാരം രാജ്യത്ത് 10,363 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 1,211 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണ സംഖ്യ 339 ആയി. തിങ്കളാഴ്ച 31 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
കോവിഡ് ബാധിച്ച് യുഎസിലാണ് ഏറ്റവുമധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തത് – 23,640. കഴിഞ്ഞ 24 മണിക്കൂറിൽ യുഎസിൽ 1,509 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് 5,86,941 പേർ രോഗബാധിതരാണ്. ഇറ്റലിയിൽ മരണസംഖ്യ 20,465 ആയി. 1,59,516 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. സ്പെയിനിൽ 17,756 പേർക്കാണ് ജീവഹാനി സംഭവിച്ചത്. 1,70,099 പേർ രോഗബാധിതരാണ്.
ഫ്രാൻസിൽ 14,967 പേരാണ് മരിച്ചത്. രോഗബാധിതർ 1,36,779. ബ്രിട്ടനിൽ മരണസംഖ്യ 11,329 ആണ്. 88,621 പേർ രോഗബാധിതരായിട്ടുണ്ട്. ജർമനിയിൽ 3,194 മരിക്കുകയും 1,30,072 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇറാനിൽ 4,585 പേർക്കു ജീവഹാനി സംഭവിച്ചു. രാജ്യത്ത് 73,303 രോഗികളാണുള്ളത്. ചൈനയിൽ 3,341 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 82,249 പേർ രോഗബാധിതരാണ്. ബൽജിയത്തിൽ 3,903 മരണങ്ങളും 30,589 പേർക്ക് രോഗവും സ്ഥിരീകരിച്ചിട്ടുണ്ട്.