കൊവിഡ് 19; കേരളത്തില്‍ ഏഴ് ജില്ലകള്‍ തീവ്രബാധിതപ്രദേശങ്ങള്‍

0
203

തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട് എട്ട് പേര്‍ക്കും ഇടുക്കിയില്‍ അഞ്ചു പേര്‍ക്കും കൊല്ലത്ത് രണ്ടുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ നിസാമുദ്ദിനില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തവരാണ്.

കേരളത്തിലെ ഏഴ് ജില്ലകള്‍ കൊറോണ തീവ്രബാധിത പ്രദേശങ്ങളാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, തൃശൂര്‍, തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം എന്നിവയാണ് ജില്ലകള്‍.

ഇതോടെ സംസ്ഥാനത്ത് ആകെയുള്ള രോഗബാധിതരുടെ എണ്ണം 286 ആയി. ഇന്ന് 145 പേര്‍ ആശുപത്രിയില്‍ പ്രവേശിച്ചു. സംസ്ഥാനത്ത് രോഗം ബാധിച്ചവരില്‍ 200 പേര്‍ വിദേശത്ത് നിന്ന് വന്ന മലയാളികളാണ്. ഏഴ് പേര്‍ വിദേശികളാണ്. രോഗികളുമായുള്ള സമ്പര്‍ക്കം മൂലം 76 പേര്‍ക്കാണ് രോഗം ബാധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here