കേരളത്തിൽ കൊവിഡ് രോഗത്തിനൊപ്പം പ്രളയവും വരാം, അതിനായി മുന്നൊരുക്കങ്ങൾ നടത്തണം: മുന്നറിയിപ്പ് നൽകി മന്ത്രി

0
171

കൊ​ല്ലം: കേരളം പൂർണമായും കൊവിഡ് മുക്തമാകാത്ത സാ​ഹ​ച​ര്യ​ത്തി​ൽ മ​ഴ​ക്കാ​ല​ത്ത് പ്ര​ള​യവും വരികയാണെങ്കിൽ നേ​രി​ടാ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്ക​ണ​മെ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ. കൊവിഡിന്റെ സമയത്ത് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കേ​ണ്ട​ത് ആവശ്യമായ വേളയിൽ പ്രളയം വരികയാണെങ്കിൽ ആ സമയത്ത് ജനങ്ങളെ മാറ്റി പാർപ്പിക്കുന്നത് കൊവിഡ് പ്രതിരോധത്തിന് തടസ്സമായേക്കാം.

നേരത്തെ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യ സ്ഥലങ്ങളിൽ ശ്ര​ദ്ധ​യോ​ടെ ഇ​ട​പെ​ട്ട് വെ​ള്ള​ത്തിന്റെ സ്വാ​ഭാ​വി​ക ഒ​ഴു​ക്ക് സു​ഗ​മ​മാ​ക്കാ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണം. മന്ത്രി പറഞ്ഞു. ഈ വേളയിൽ ഫ​യ​ൽ ത​ട​സ​ങ്ങ​ൾ ഇ​ല്ലാ​തെ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ണം. മു​ൻ​കാ​ല​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള അ​ന​ധി​കൃ​ത നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ണ്ടെ​ത്തി ത​ട​സം നീ​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

ന​ദി​ക​ളി​ലെ ഒഴുക്കിന് യാതൊരു തടസ്സവുമില്ലെന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പ് വരുത്തണം. ഓ​ട​ക​ൾ, തോ​ടു​ക​ൾ, കു​ള​ങ്ങ​ൾ എ​ന്നി​വ​യി​ൽ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യ​ണം. ക്യാമ്പുക​ളി​ലു​ള്ള ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളി​ൽ സേ​വ​നം ചെയ്യാൻ തയ്യാറാകുന്നവരെ പ്ര​വൃ​ത്തി​ക​ളി​ൽ സ​ഹ​ക​രി​പ്പി​ക്കാ​മെ​ന്നും ഇതിനായി തൊ​ഴി​ൽ വ​കു​പ്പി​ന്റെ സ​ഹാ​യം തേ​ട​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here