ന്യൂഡൽഹി (www.mediavisionnews.in): രാജ്യത്ത് ഈ വര്‍ഷം സാധാരണ കാലവര്‍ഷം ലഭിക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
‘ഈ വര്‍ഷം നമുക്ക് സാധാരണ മണ്‍സൂണ്‍ ഉണ്ടാകും. 2020 ലെ മണ്‍സൂണ്‍ മഴയുടെ അളവ് അതിന്റെ ദീര്‍ഘകാല ശരാശരിയുടെ 100% ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.’ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി മാധവന്‍ രാജീവന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തില്‍ ജൂണ്‍ ഒന്നിന് ആരംഭിക്കും. ചെന്നൈ ജൂണ്‍ 4, ഡല്‍ഹി ജൂണ്‍ 27, ഹൈദരാബാദ് ജൂണ്‍ 8, പൂണെ ജൂണ്‍ 10, മുംബൈ ജൂണ്‍ 11 എന്നീ ദിവസങ്ങളിലാണെത്തുക എന്ന് കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നു.
രാജ്യത്ത് നെല്ല്, ഗോതമ്പ്, കരിമ്പ്, എണ്ണക്കുരു കൃഷി എന്നിവയ്ക്ക് മണ്‍സൂണ്‍ മഴ നിര്‍ണായകമാണ്, ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ 15% കയ്യാളുന്ന കാര്‍ഷികമേഖലയിലെ പകുതിയിലധികം പേരും മണ്‍സൂണ്‍ മഴയെ ആശ്രയിച്ചുള്ള കൃഷിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.