കേരളത്തില്‍ 21 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; 8 പേര്‍ കാസര്‍കോട്

0
209

തിരുവനന്തപുരം (www.mediavisionnews.in):സംസ്ഥാനത്ത് ഇന്ന് 21 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 8 പേർ കാസർകോടും, 5 പേർ ഇടുക്കിയിലുമാണ്. രണ്ട് പേർ കൊല്ലം ജില്ലയിലും , തിരുവനന്തപുരം , തൃശ്സൂർ, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് , കണ്ണൂർ ജില്ലകളിൽ ഓരോ പുതിയ കേസ് വീതം, ഇത് വരെ 286 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 256 പേർ ഇപ്പോൾ ചികിത്സയിലുണ്ട്.

  • 165934 പേർ നിരീക്ഷണത്തിലാണ്. 165291 പേർ വീടുകളിലും 643 പേർ ആശുപത്രികളിലുമാണ്.ഇന്ന് 8456 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
  • കേരളത്തിൽ ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ട് പേർ നിസാമുദ്ദീനിൽ നിന്ന് വന്നവരാണ്.കൊല്ലത്ത് 27വയസ്സുള്ള ഗർഭിണിക്കും കൊവിഡ് സ്ഥിരീകരിച്ചു .
  • പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോൺഫറൻസിൽ കേരളം ഇതുവരെ സ്വീകരിച്ച പ്രതിരോധ നടപടികൾ വിശദീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി. വിദേശത്തെ മലയാളികൾക്ക് അതതു രാജ്യങ്ങളിൽ എംബസികളുടെ സഹായത്തോടെ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യം ഒരുക്കണം എന്ന് ആവശ്യപ്പെട്ടു.
  • സംസ്ഥാനത്തെ ഏഴ് ജില്ലകൾ തീവ്രബാധിത പ്രദേശങ്ങളാണെന്ന് മുഖ്യമന്ത്രി. കാസർകോട്, കണ്ണൂർ, എറണാകുളം, തിരുവനന്തപുരം, തൃശൂർ പത്തനംതിട്ട, മലപ്പുറം ജില്ലകളെ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു.
  • റാപ്പിഡ് ടെസ്റ്റിന് കേന്ദ്ര സഹായം തേടിയതായി മുഖ്യമന്ത്രി
  • പ്രധാനമന്ത്രിയോട് അന്തർ സംസ്ഥാന ചരക്ക് നീക്കത്തിന് നടപടി ആവശ്യപ്പെട്ടു. പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. റാപ്പിഡ് ടെസ്റ്റിന് കേന്ദ്രസഹായം തേടി.
  • മാർച്ച് 5 മുതൽ 24 വരെ വിദേശത്ത്‌ നിന്ന് വന്നവർ നിർബന്ധമായും ഐസൊലേഷനിലേക്ക് പോകണം.
  • മഹാരാഷ്ട്രയിൽ ഇന്ന് ഏഴ് കേസുകൾ കൂടി റിപ്പോ‍ർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 342 ആയി.
  • തമിഴ്നാട്ടിൽ 75 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ഇതിൽ 74 പേരും തബ്‌ലീഗ് ജമാഅത്തിന്‍റെ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 309 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 264 പേരും തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്.
  • ഹോം സ്റ്റേകളും ഹോട്ടലുകളും സർക്കാർ ഏറ്റെടുക്കും. ഒരുലക്ഷം ഐസൊലേഷൻ കിടക്കകൾ തയ്യാറാക്കും .
  • തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ 11 നഴ്സുമാരെ പിരിച്ച് വിട്ടത് അംഗീകരിക്കില്ല ഇടപെടുമെന്ന് മുഖ്യമന്ത്രി.
  • കാസർകോട് ചില മാധ്യമ പ്രവർത്തകർക്ക് രോഗ സാധ്യത ഉണ്ടോ എന്ന ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി. രണ്ട് മാധ്യമ പ്രവർത്തകരുടെ ബന്ധുക്കൾക്ക് രോഗം സ്ഥിരീകരിച്ചു.
  • തബ് ലീഗ് സമ്മേളനത്തിൽ 157 പേരാണ് കേരളത്തിൽ നിന്ന് പങ്കെടുത്തതെന്ന് മുഖ്യമന്ത്രി.
  • മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 400 കടന്നു. ഇന്ന് 81 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കേസുകൾ 416 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here