കൊവിഡ് 19: റമദാന്‍ മാസത്തിലെ നിയന്ത്രണങ്ങള്‍ക്ക് ധാരണയായി; മതനേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

0
219

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് കൊവിഡ് 19 പൂര്‍ണമായും നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ റമദാൻ കാലത്തും നിയന്ത്രണങ്ങള്‍ തുടരാന്‍ ധാരണയായി. “റമദാന്‍ മാസത്തില്‍ പ്രാര്‍ത്ഥനകൾക്ക് വലിയ പ്രാധാന്യം ഉണ്ട്. വിശ്വാസികൾ പള്ളിയിലെത്തുന്ന കാലമാണ്. എന്നാല്‍ രോഗ വ്യാപന സാഹചര്യം മുന്നിൽ കണ്ട് എല്ലാ ആരാധനാലയങ്ങളിലും നിലവിലെ സ്ഥിതി തുടരേണ്ടതുണ്ട്. മത നേതാക്കളുമായി വീഡിയോ കോൺഫറൻസ് നടത്തി ഇക്കാര്യത്തില്‍ ധാരണയിലെത്തി എന്ന്” മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.  

നിലവിലെ പ്രതീകൂല സാഹചര്യത്തിന്‍റെ ആവശ്യം തിരിച്ചറിഞ്ഞ് ശരിയായ നിലപാടെടുത്ത മത നേതാക്കളെ മുഖ്യമന്ത്രി അഭിനന്ദിച്ചു. “കൂടിച്ചേരലുകളും കൂട്ട പ്രാര്‍ത്ഥനകളും ഒഴിവാക്കാൻ ഏകകണ്ഠമായാണ് തീരുമാനം എടുത്തത്. ദാനധര്‍മ്മത്തിനും വലിയ പ്രാധാന്യമാണ് റമദാൻ കാലത്ത് ഉള്ളത്. രോഗ പീഢയുടെ കാലത്ത് അത് അര്‍ഹരുടെ കൈകളിലെത്താൻ സാഹചര്യം ഒരുങ്ങട്ടെ. എല്ലാ മതങ്ങളുടേയും ലക്ഷ്യം മനുഷ്യനൻമയാണ്. രോഗവ്യാപനം തടയുകയാണ് പരമപ്രധാനം” എന്നും മുഖ്യമന്ത്രി വാ‍ര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു. 

സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂര്‍- 10, പാലക്കാട് 4, കാസര്‍കോട് 3, മലപ്പുറത്തും കൊല്ലത്തും ഓരോരുത്ത‍ര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം 16 പേരുടെ കൂടി രോഗം ഭേദമായി. സംസ്ഥാനത്ത് ഇതുവരെ 426 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 117 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് 19 കേസുകളുള്ളത് കണ്ണൂരിലാണ്. കണ്ണൂരടക്കം നാല് ജില്ലകള്‍ റെഡ് സോണിലാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here