വരണ്ട ചുമ, പനി, ക്ഷീണം എന്നിവയ്ക്ക് പുറമെ രുചിയും മണവും നഷ്ടമാകുന്നത് കൊറോണ വൈറസ് ബാധയുടെ ലക്ഷണമായി കണക്കാക്കണമെന്ന് ഗവേഷകർ റിപ്പോർട്ട് ചെയ്തു. ഇറ്റലിയിലെ 200 ഓളം രോഗികളിൽ നടത്തിയ സർവ്വേയിലൂടെയാണ് ഗവേഷകർ ഈ അനുമാനത്തിലെത്തിയത്.
സർവ്വേ നടത്തിയ രോഗികളിൽ 67 ശതമാനം പേർക്കും രുചിയോ മണമോ നഷ്ടപ്പെട്ടതായി ഗവേഷകർ കണ്ടെത്തി.
പെട്ടെന്ന് ഗന്ധമോ രുചിയോ നഷ്ടപ്പെടുന്നവര്‍ ശ്രദ്ധിക്കണമെന്നാണ് ലണ്ടനിലെ ഗൈസ് ഹോസ്പിറ്റലിലെ ഡോ. ഡാനിയേൽ ബോർസെറ്റോയും സഹപ്രവർത്തകരും നടത്തിയ ഗവേഷണത്തിൽ പറയുന്നത്.
12 ശതമാനം രോഗികൾക്ക് മാത്രമാണ് ആദ്യലക്ഷണമായി രുചിയും മണവും നഷ്ടപ്പെടുന്നത് കാണുന്നത്. 27 ശതമാനം പേർക്ക് മറ്റ് ലക്ഷണങ്ങൾക്കൊപ്പമാണ് ഇങ്ങനെയുണ്ടാകുന്നത്.
ഈ ലക്ഷണങ്ങൾ കാണിക്കുന്നവർ സ്വയം ക്വാറന്റൈൻ ചെയ്യണമെന്നും പരിശോധനയ്ക്ക് തയ്യാറാവണമെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു.
രോഗികളുമായി ഫോൺ വഴിയും ഓൺലൈൻ വഴിയും നടത്തിയ സംഭാഷണങ്ങളിലൂടെയാണ് സർവ്വേ നടത്തിയത്. ലോകമെമ്പാടുമുള്ള നാന്നൂറോളം വരുന്ന ഗവേഷകരുടെ ഒരു കണ്‍സോര്‍ഷ്യമാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്.