കാസർകോട് (www.mediavisionnews.in): ജില്ലയിൽ ഇന്ന് ഒരാൾക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. നെല്ലിക്കുന്ന് സ്വദേശിയായ ഏഴ് വയസുള്ള ആൺകുട്ടിക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. കുട്ടിയുടെ മാതാപിതാക്കൾ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലാണ്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡി എം ഒ ഡോ.എ.വി. രാംദാസ് പറഞ്ഞു.
കേരളത്തില്‍ 8 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നും 5 പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്