കാസർകോട് (www.mediavisionnews.in): ഇന്ന് ജില്ലയിൽ 12 പേർക്കാണ് കൊറോണ പോസിറ്റീവ് ആയി സ്ഥിരീകരിച്ചിട്ടുഉള്ളത്. ഇതിൽ ചെമ്മനാട് സ്വദേശികളായ 18, 52, 52, 72, 32 വയസുള്ള സ്ത്രീകളും 11 വയസുള്ള ആൺകുട്ടിയും. ബദിയടുക്ക സ്വദേശികളായ 41 വയസ്സുള്ള പുരുഷനും, 15 വയസ്സുള്ള പെൺകുട്ടിയും. കാസർകോട് മുൻസിപ്പൽ ഏരിയയിൽ നിന്നും 20, 23 വയസ്സുള്ള സ്ത്രീകളും,51 വയസ്സുള്ള പുരുഷനും, 52 വയസ്സുള്ള പെരിയ സ്വദേശികൾക്കും ആണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചിട്ടു ഉള്ളത്. ഇതിൽ 2 പേർ ദുബായിൽ നിന്നും വന്നവരും ബാക്കി 10 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായിരിക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കാസര്‍കോട് 12, എറണാകുളം 3, തിരുവനന്തപുരം, തൃശ്ശൂര്‍, കണ്ണൂര്‍, മലപ്പുറം 2, പാലക്കാട് 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍.