ഉപയോഗിച്ചത് ഒരേ തുണി, ബാർബർ ഷോപ്പ് സന്ദര്‍ശിച്ച ആറ് പേർക്ക് കോവിഡ്; ബാർബർക്ക് രോഗബാധയില്ല

0
263

ഭോപ്പാല്‍: (www.mediavisionnews.in) മധ്യപ്രദേശില്‍ മുടിവെട്ടാനും താടിവടിക്കാനുമായി ഒരേ സലൂണ്‍ സന്ദര്‍ശിച്ച ആറ് പേര്‍ക്ക് പിന്നീട് കൊറോണ സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലെ ബാര്‍ഗാവ് ഗ്രാമത്തിലാണ് സംഭവം.

ബാര്‍ബര്‍ ആറ് പേരുടെ മുടി മുറിക്കുമ്പോഴും ഒരേ തുണിയാണ് ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ തുടര്‍ന്ന് ഗ്രാമം അടച്ചു. 

ഇന്ദോറിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്യുന്ന ഗ്രാമത്തില്‍ നിന്നുള്ള ഒരാള്‍ അടുത്തിടെ വീട്ടില്‍ തിരിച്ചെത്തിയിരുന്നു. ഏപ്രില്‍ 5 ന് ഇയാള്‍ മുടി മുറിക്കാനായി സലൂണില്‍ പോയി. ഇയാള്‍ക്ക് പിന്നീട് കൊറോണ സ്ഥിരീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. 

ഇതേ ദിവസം സലൂണിലെത്തിയ 12 പുരുഷന്മാരുടെ സാമ്പിളുകള്‍ അധികൃതര്‍ പരിശോധനയ്ക്കായി അയച്ചു. ഇവരില്‍ ബാര്‍ഗാവ് ഗ്രാമത്തില്‍ നിന്നുള്ള ആറ് പേരുടെ ഫലം പോസിറ്റീവായി. എന്നാല്‍ ബാര്‍ബര്‍ക്ക് രോഗം ബാധിച്ചിട്ടില്ല. അയാളുടെ പരിശോധനാഫലം നെഗറ്റീവാണ്. 

ഖാര്‍ഗോണ്‍ ജില്ലയില്‍ ഇതുവരെ 60 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആറ് കൊറോണ മരണങ്ങളും ജില്ലയില്‍ സംഭവിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here