‘ഇങ്ങനെയായിരിക്കും ഞാൻ നിങ്ങളെ ഓർക്കുക’; ഇർഫാൻ ഖാനെ അനുസ്​മരിച്ച്​​ ദുൽഖർ

0
207

ബോളിവുഡ്​ നടൻ ഇർഫാൻ ഖാ​​​െൻറ മരണത്തിൽ അനുശോചിച്ച് നടൻ​ ദുൽഖർ സൽമാൻ. 2018ൽ ഇറങ്ങിയ ഹിന്ദി ചിത്രം ‘കാർവാനി’ൽ ഇർഫാൻ ഖാന്റെ കൂടെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച്​ മലയാളിത്തി​ ന്റെ പ്രിയ നടനും ഉണ്ടായിരുന്നു. 

‘‘മഹത്തായ പ്രതിഭയായിരുന്നു നിങ്ങൾ. ജീവിക്കുന്ന ഇതിഹാസം, അന്താരാഷ്​ട്ര ചലച്ചിത്രതാരം. എന്നിട്ടും നിങ്ങൾ ഞങ്ങളെ എല്ലാവരെയും, കാർവാനിൽ നിങ്ങൾ കണ്ടുമുട്ടിവരെയും തുല്യമായി പരിഗണിച്ചു. നിങ്ങളുടെ സ്വഭാവത്തി ന്റെ ചില അനായാസതയിലൂടെ, നിങ്ങൾ എല്ലാവരേയും കുടുംബം പോലെയാക്കി. നിങ്ങളുടെ ദയയും നർമവും എപ്പോഴും ആകർഷകവും പ്രചോദനവും അനുകമ്പ ഉളവാക്കുന്നതുമായിരുന്നു. കൂടാതെ എല്ലായ്പ്പോഴും രസകരവുമായിരുന്നു. 

ഒരു വിദ്യാർഥിയെയും ആരാധകനെയും പോലെ ഞാൻ നിങ്ങളെ മുഴുവൻ സമയവും നിരീക്ഷിച്ചു. നിങ്ങൾക്ക് നന്ദി. ഷൂട്ടിംഗ്​ സമയത്ത്​ എന്റെ മുഖത്ത് നിരന്തരം പുഞ്ചിരിയുണ്ടായിരുന്നു. ഞാൻ അനന്തമായി ചിരിച്ചു. ശരിയായ മുഖഭാവം നിലനിർത്താൻ പാടുപെട്ടു. അതിനാൽ പലപ്പോഴും നിങ്ങളെ ഭയത്തോടെയാണ്​ നോക്കിയത്​. എന്നാൽ, പകരം നിങ്ങൾ പുഞ്ചിരിയാണ്​ എപ്പോഴും സമ്മാനിച്ചത്​​. അത് ലോകത്തെയും പുഞ്ചിരിപ്പിച്ചു. എല്ലായ്‌പ്പോഴും നിങ്ങൾ ആശ്ചര്യപ്പെടുത്തിയത് പോലെ. ഇങ്ങനെയായിരുക്കും ഞാൻ നിങ്ങളെ എപ്പോഴും ഓർക്കുക’’. ദുൽഖർ സൽമാൻ ട്വിറ്ററിൽ കുറിച്ചു.

ദുൽഖർ സൽമാന്റെ ബോളിവുഡിലെ അരങ്ങേറ്റം കൂടിയായിരുന്നു കാർവാനിൽ. ഊട്ടിയിലും കൊച്ചിയിലുമായിരുന്നു​ ചിത്രത്തിന്റെ ഷൂട്ടിങ്​. തന്റെ ഐ.ടി ജോലിയെ വെറുക്കുകയും ഫോട്ടോഗ്രാഫറാകാൻ ആഗ്രഹിക്കുകയും ചെയ്യുന്ന വിഷാദമുള്ള ഒരു ചെറുപ്പക്കാരനായാണ് ദുൽഖർ സൽമാൻ ഇതിൽ വേഷമിടുന്നത്.

അദ്ദേഹത്തി​​െൻറ പിതാവ്​ വാഹനാപകടത്തിൽ മരിക്കുകയും മൃതദേഹം അബദ്ധത്തിൽ മറ്റൊരു കുടുംബത്തിലെത്തുകയും ചെയ്യുന്നു. ഇവിടെ സുഹൃത്തായ ഇർഫാൻ ഖാൻ ത​​െൻറ വാനുമായി ബാംഗ്ലൂരിൽനിന്ന് യാത്ര ചെയ്യാനും മൃതദേഹം കൊച്ചിയിൽ കൈമാറാനുമുള്ള സഹായവുമായി എത്തുന്നു. ഇവർ കേരളത്തിലേക്ക്​ നടത്തുന്ന യാത്രയാണ്​ സിനിമയുടെ ഇതിവൃത്തം. ആകർഷ്​ ഖുറാനയാണ്​ സംവിധാനം.

LEAVE A REPLY

Please enter your comment!
Please enter your name here