തിരുവനന്തപുരം (www.mediavisionnews.in): കാസര്‍കോട് അതിര്‍ത്തിയിലൂടെ രോഗികള്‍ക്ക് കര്‍ണാടകയിലേക്ക് പോകാന്‍ കഴിയാത്ത വിഷയം നിലനില്‍ക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇവര്‍ക്ക് കേരളത്തിലെ ആശുപത്രികളില്‍ തന്നെ ചികിത്സ ഒരുക്കും.
കാസര്‍കോട് വ്യാഴാഴ്ചയും ഒരാള്‍ ചികിത്സ കിട്ടാതെ മരിച്ചു. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ കാസര്‍കോട്ടെ രോഗികളെ സംസ്ഥാനത്തെ പ്രധാന ആശുപത്രികളില്‍ എത്തിക്കാന്‍ ശ്രമിക്കും. ഇതിനായി ആവശ്യമെങ്കില്‍ ആകാശമാര്‍ഗവും പരിഗണിക്കും -മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.