അപേക്ഷ സമർപ്പിച്ച് 24 മണിക്കൂറിനുള്ളിൽ റേഷൻകാർഡ് അനുവദിക്കും

0
201

തിരുവനന്തപുരം: അപേക്ഷ സമർപ്പിച്ച 24 മണിക്കൂറിനുള്ളിൽ റേഷൻകാർഡ് അനുവദിക്കാൻ സർക്കാർ തീരുമാനം. കോവിഡ് പശ്ചാത്തലത്തിൽ  കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തുന്ന അവശ്യവസ്തുക്കളുടെ വിതരണം പലർക്കും ലഭ്യമാകുന്നില്ല എന്ന പരാതിയെ തുടർന്നാണ് തീരുമാനം.

റേഷൻകാർഡ് ഉള്ളവർക്കേ വിവിധ പദ്ധതിപ്രകാരം സർക്കാരുകൾ നടത്തുന്ന അവശ്യവസ്തുക്കൾ ലഭ്യമാകൂ. ഈ സാഹചര്യത്തിലാണ് റേഷൻകാർഡുകൾ അടിയന്തരമായി അനുവദിക്കാൻ തീരുമാനിച്ചത്.

താൽക്കാലിക റേഷൻ കാർഡുകൾ ആയിരിക്കും ആദ്യം അനുവദിക്കുക. മതിയായ രേഖകൾ പരിശോധിക്കാൻ ഇപ്പോൾ സൗകര്യം ഇല്ലാത്തതിനാൽ ആണ് ഈ സംവിധാനം. രേഖകൾ പരിശോധിച്ച് കൃത്യത ഉറപ്പു വരുത്തി പിന്നീട് സ്ഥിരം റേഷൻ കാർഡ് അനുവദിക്കും. തെറ്റായ വിവരങ്ങൾ നൽകിയാണ് റേഷൻ കാർഡ് സ്വന്തമാക്കിയതെന്ന് കണ്ടു പിടിക്കപ്പെട്ടാൽ കാർഡ് റദ്ദാക്കുന്നതിനൊപ്പം ഇത്തരക്കാർക്കെതിരെ അച്ചടക്കനടപടിയും ഉണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here