ഹോട്സ്പോട്ടുകൾ വാർഡിലേക്ക് ചുരുക്കും; റെഡ്സോണിൽ ഇളവുണ്ടാകില്ല

0
193

തിരുവനന്തപുരം (www.mediavisionnews.in): തിരുവനന്തപുരം കോർപറേഷനിലുൾപ്പെടെ ഹോട്സ്പോട്ടുകൾ വാർഡ് അടിസ്ഥാനത്തിൽ  ചുരുക്കും. ജില്ലാ കലക്ടർമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ തീരുമാനം ഉടനുണ്ടാകും. റെഡ് സോണിൽപ്പെട്ട നാല്  ജില്ലകളിൽ ഇളവുണ്ടാകില്ല. 

തിരുവനന്തപുരം കോർപറേഷനിൽ അമ്പലത്തറ വാർഡിൽപ്പെട്ട ഒരു രോഗി മാത്രമാണ് ചികിത്സയിലുള്ളത്.  സർക്കാർ ഓഫീസുകളും പ്രധാന വാണിജ്യ സ്ഥാപനങ്ങളുമെല്ലാം സ്ഥിതി ചെയ്യുന്ന കോർപറേഷൻ പരിധി മുഴുവനായും ഹോട്സ്പോട്ടായി 

നിലനിർത്തേണ്ടതില്ലെന്നാണ് ജില്ലാ കലക്ടറുടെ റിപ്പോർട്ട്. രോഗികളില്ലാത്ത പുനലൂർ മുനിസിപ്പാലിറ്റിയെ ഒഴിവാക്കണമെന്ന് കൊല്ലം കലക്ടറും ഉന്നതതല യോഗത്തിൽ ആവശ്യപ്പെട്ടു. ഇതേ നിലപാട് സ്വീകരിച്ച എറണാകുളം കലക്ടർ  കൊച്ചി കോർപറേഷനിൽ   ചുള്ളിക്കൽ, കത്രിക്കടവ് ഡിവിഷനുകളെ മാത്രം ഹോട്സ് പോട്ടുകളായി നിജപ്പെടുത്തിയിരുന്നു. കോർപറേഷനുകളിലും  മുനിസിപ്പാലിറ്റികളിലും ഹോട്സ്പോട്ടുകൾ വാർഡടിസ്ഥാനത്തിൽ ചുരുക്കണമെന്നാണ് ആവശ്യമുയർന്നത്.  വീഡിയോ കോൺഫറൻസിൽ  കലക്ടർമാരുടെ നിലപാടിനോട് യോജിച്ച ചീഫ് സെക്രട്ടറിയുൾപ്പെട്ട ഉന്നതലസമിതി തീരുമാനം സർക്കാരിനു വിട്ടു. നാളെ ഓറഞ്ച് എ സോണിൽപ്പെട്ട ജില്ലകളിൽ ഇളവുകൾ വരുന്നതോടൊപ്പം ഹോട്സ്പോട്ടുകളായ  കോർപറേഷനുകളിലും  മുനിസിപ്പാലിറ്റികളിലും മാറ്റം നിലവിൽ വന്നേക്കും. 

എന്നാൽ കപ്പക്കൽ, കുളത്തറ വാർഡുകളിലായി  ചികിൽസയിലുണ്ടായിരുന്ന രണ്ടു രോഗികളും സുഖം പ്രാപിച്ച കോഴിക്കോട് കോർപറേഷനെ ഹോട്സ്പോട്ട് പരിധിയിൽ നിലനിർത്തണമെന്നാണ് കലക്ടറുടെ റിപ്പോർട്ട്. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവരുള്ള ഏഴു വാർഡുകളിൽ അതീവ കരുതൽ വേണമെന്നതിനാലാണിത്.റെഡ് സോണിൽപ്പെട്ട കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഇളവുണ്ടാകാനിടയില്ല. നിലവിൽ 70 തദ്ദേശ സ്ഥാപനങ്ങളാണ് ഹോട് സ്പോട്ട് പട്ടികയിലുള്ളത്. 

LEAVE A REPLY

Please enter your comment!
Please enter your name here