സ്പ്രിംക്ലറില്‍ പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ സി.പി.ഐ.എം; മുഖ്യമന്ത്രിയ്ക്ക് പാര്‍ട്ടിയുടെ പൂര്‍ണ്ണപിന്തുണ

0
204

തിരുവനന്തപുരം (www.mediavisionnews.in) :സ്പ്രിംഗ്ലര്‍ ഡാറ്റാ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പിന്തുണ.

സര്‍ക്കാര്‍ നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അലങ്കോലമാക്കാനാണ് പ്രതിപക്ഷം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ഇന്ന് ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ വിലയിരുത്തി.

അതേസമയം, വ്യക്തിവിവരങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തില്ല എന്ന കാര്യം ഉറപ്പാക്കണം. കോവിഡ് പ്രതിരോധ പ്രവര്‍ത്തന മികവില്‍ വലിയ രീതിയിലുള്ള അംഗീകാരമാണ് സംസ്ഥാന സര്‍ക്കാറിനുണ്ടായതെന്നും, ഇതാണ് പ്രതിപക്ഷത്തെ ചൊടിപ്പിക്കുന്നതെന്നും, അസാധാരണ സാഹചര്യത്തില്‍ അസാധാരണ നടപടികള്‍ കൈക്കൊള്ളാന്‍ സംസ്ഥാന സര്‍ക്കാറിന് ഉത്തരവാദിത്തമുണ്ടെന്നും യോഗത്തില്‍ വ്യക്തമാക്കി.

അതേസമയം, സാധാരണ നില പുനസ്ഥാപിച്ചാല്‍ ഈ ഘട്ടത്തില്‍ കൈക്കൊണ്ട എല്ലാ നടപടികളും വിശദമായി പരിശോധിക്കുമെന്നും അനുഭവങ്ങള്‍ ഉള്‍ക്കൊണ്ട് അത് ഭാവിക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് നിലപാടെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here