സിനിമാ ഡയലോഗുകൾ പറഞ്ഞ് മകൻ പിതാവിനെ കൊലപ്പെടുത്തി

0
231

മുംബൈ : മകൻ പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തി. മഹരാഷ്ട്രയിൽ നാഗ്പുര്‍ നഗരത്തിലെ ഹുദ്കേശ്വരര്‍ നിവാസി വിക്രാന്ത് പില്ലെവാര്‍ (25) ആണ് പിതാവ് വിജയിയെ (55) സിനിമാ ഡയലോഗ് പറഞ്ഞു കൊണ്ട് പിതാവ് വിജയിയെ (55) കഴുത്ത് കടിച്ചുമുറിച്ചും സ്വകാര്യഭാഗത്ത് മര്‍ദിച്ചും കൊന്നത്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം.

ആക്രമണം തടയാൻ എത്തിയ മാതാവിനേയും സഹോദരിയേയും മറ്റു കുടുംബാംഗങ്ങളേയും ഇയാള്‍ ഭീഷണിപ്പെടുത്തി ഓടിച്ചു. ജിമ്മില്‍ ട്രെയിനറാണ് പ്രതിയായ യുവാവ്. നിയന്ത്രണം വിട്ടു പെരുമാറിയ യുവാവിനെ പിടികൂടാൻ ഏറെ പ്രയത്നിക്കേണ്ടി വന്നുവെന്നും ആക്രമണത്തിനിടെ ഹിന്ദി ഫിലിമിലെ ഡയലോഗുകള്‍ ഉരുവിടുന്നുണ്ടായിരുന്നുവെന്നും, യാതൊരു പ്രകോപനവും കൂടാതെ പെട്ടെന്നാണ് പ്രതി പിതാവിനെ ആക്രമിച്ചതെന്നു കുടുംബാംഗങ്ങള്‍ മൊഴിനല്‍കിയതായും പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here