തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വീടിന് പുറത്തിറങ്ങുന്നവർക്ക് മാസ്ക് നിർബന്ധമാക്കി. എല്ലാ സ്ഥലത്തും സാനിറ്റൈസറും കൈ കഴുകാനുള്ള സൗകര്യവും ഒരുക്കണമെന്നും മുഖ്യമന്ത്രി പിണറായി വാർത്താസമ്മേളനത്തിൽ നിർദ്ദേശിച്ചു.
അതേസമയം കൊവിഡ് രോഗികൾ താരതമ്യേന കുറവുള്ള പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളെ പ്രത്യേക മേഖലയായി കണക്കാക്കി നിയന്ത്രണങ്ങൾ തുടരാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പത്തനംതിട്ടയിൽ ആറും എറണാകുളം ജില്ലയിൽ മൂന്നും കൊല്ലത്ത് അഞ്ചും കൊവിഡ് കേസുകളാണുള്ളത്. ഹോട്ട് സ്‌പോട്ടുകളായി കേന്ദ്രം കണ്ടെത്തിയിട്ടുള്ള പത്തനംതിട്ട, എറണാകുളം ജില്ലകൾ ഈ മേഖലയിലാണ്.
ഈ ജില്ലകളിൽ ഏപ്രിൽ 24 വരെ കടുത്ത നിയന്ത്രണങ്ങളോടെ ലോക്ക്ഡൗൺ തുടരും. ഈ ജില്ലകളിലെ ഹോട്ട് സ്‌പോട്ടുകളായ പ്രദേശങ്ങൾ പ്രത്യേകം കണ്ടെത്തി അടച്ചിടും. ഏപ്രിൽ 24 നുശേഷം അപ്പോഴത്തെ സാഹചര്യത്തിനനുസരിച്ച് ചില ഇളവുകൾ അനുവദിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.