സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു

0
168

തിരുവനന്തപുരം (www.mediavisionnews.in):ഇന്ന് കേരളത്തിൽ കൊവിഡ് ബാധിച്ചത് 9 പേർക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ നാല് പേർ വിദേശത്ത് നിന്ന് വന്നവരാണ്.

പത്തനംതിട്ട, തൃശ്ശൂർ, കാസർകോട് ജില്ലകളിൽ ഓരോരുത്തർക്കും, കണ്ണൂരിൽ നാല് പേർക്കും, ആലപ്പുഴയിൽ രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

13 പേർക്ക് രോഗം ഭേദമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളിൽ നിന്ന് മൂന്ന് പേർ‍ക്ക് വീതം രോഗമില്ലെന്ന് സ്ഥിരീകരിച്ചു. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്ന് രണ്ട് പേർ വീതവും. കണ്ണൂരിൽ നിന്ന് ഒരാൾക്കും രോഗമില്ലെന്ന് കണ്ടെത്തി.

സംസ്ഥാനത്ത് ഇത് വരെ 345 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. 259 പേർ നിലവിൽ ചികിത്സയിലാണ്. ഇത് വരെ സാമ്പിളുകളയച്ചത് 11956 എണ്ണമാണ്. ഇതിൽ 10906 എണ്ണത്തിൽ രോഗബാധയില്ലെന്നുറപ്പാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here